അമേരിക്കയില്‍ വസ്തു വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കുവൈറ്റില്‍ ഒരാള്‍ പിടിയില്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, January 18, 2021

കുവൈറ്റ് സിറ്റി: അമേരിക്കയില്‍ റിയല്‍ എസ്‌റ്റേറ്റ് പ്രോപ്പര്‍ട്ടികള്‍ വാഗ്ദാനം ചെയ്ത് നിരവധി കുവൈറ്റ് സ്വദേശികളെ തട്ടിപ്പിനിരയാക്കിയ കേസില്‍ കുവൈറ്റില്‍ ഒരാളെ പിടികൂടി. ആളുകളില്‍ നിന്ന് പണം കൈപ്പറ്റിയ ശേഷം മുങ്ങുന്നതായിരുന്നു ഇയാളുടെ രീതി.

അമേരിക്കയില്‍ തടാകത്തിന് അഭിമുഖമായുള്ള ഒരു വില്ല നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ഇയാളുടെ തട്ടിപ്പ്. വിശ്വാസമുണ്ടാക്കാനായി ഇയാള്‍ വില്ലയുടെ വീഡിയോ ദൃശ്യങ്ങളും ആളുകളെ കാണിച്ചിരുന്നു.

വില്ല ഉടമയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം അത് വാടകയ്ക്ക് കൊടുത്ത് പണമുണ്ടാക്കാമെന്നും ഇയാള്‍ ആളുകളെ പറഞ്ഞ് വിശ്വസിപ്പിച്ചു. എന്നാല്‍ പണം കൈപ്പറ്റിയ ശേഷം ഇയാള്‍ അപ്രത്യക്ഷനായതിനെ തുടര്‍ന്ന് നിരവധി പേരാണ് പൊലീസില്‍ പരാതി നല്‍കിയത്. കബദ് പ്രദേശത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്.

×