Advertisment

തേനും പാലും ഒഴുകുന്ന സ്ഥലമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയയിൽ ഗർഭം അലസിപ്പിക്കുന്ന അമ്മമാർ നിത്യകാഴ്ച ; ലൈംഗിക അടിമകൾ ദിനം പ്രതി കൂടിവരുന്നു ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

New Update

സോൾ: തേനും പാലും ഒഴുകുന്ന സ്ഥലമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയയിൽ ഗർഭം അലസിപ്പിക്കുന്ന അമ്മമാർ നിത്യകാഴ്ചയാകുന്നു. ലൈംഗിക അടിമകൾ ദിനം പ്രതി കൂടിവരുന്നു. ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

Advertisment

publive-image

യുഎസ് പ്രസിഡന്റിനെ ഭോഷ്കനെന്ന് വിളിച്ചാണ് ഉത്തര കൊറിയ ഭരണാധികാരി കിം ജോങ് ഉൻ കഴിഞ്ഞ ദിവസങ്ങളിൽ രാജ്യാന്തര മാധ്യമങ്ങളുടെ തലക്കെട്ടായത്. സോഹെയ് ഉപഗ്രഹ വിക്ഷേപണകേന്ദ്രത്തിൽനിന്ന് സുപ്രധാന പരീക്ഷണം നടത്തിയതായി ഉത്തര കൊറിയ ഊറ്റംകൊണ്ടതും കഴിഞ്ഞ ദിവസം.

കുഞ്ഞുങ്ങൾക്ക് മതിയായ പരിചരണമോ മികച്ച സൗകര്യങ്ങളോ നൽകാൻ കഴിഞ്ഞില്ലെന്ന് ബോധ്യമാകുമ്പോൾ മനഃപൂർവം ഗർഭം അലസിപ്പിക്കുന്ന അമ്മമാർ നിത്യകാഴ്ചയാണെന്നു റിപ്പോർട്ടിൽ പറയുന്നു. പോഷകഹാരക്കുറവും കൃത്യമായ ചികിത്സയുടെ അഭാവവും മൂലം പല കുട്ടികളും ശാരീരികവും മാനസികവുമായ ന്യൂനതകളോട് കൂടെയാണ് പിറന്നു വീഴുന്നത്.

ഉത്തര കൊറിയയിൽ ലക്ഷം പ്രസവത്തിൽ 1,200 ഓളം അമ്മമാർക്കാണ് ജീവൻ നഷ്ടമാകുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കിനേക്കാൾ 15 ഇരട്ടിയും ആഗോള ശരാശരിയേക്കാൾ അഞ്ച് മടങ്ങു കൂടുതലുമാണ് ഇത്.

പൗരന്‍മാര്‍ 100 ശതമാനം സാക്ഷരരെന്നും പൊതുആരോഗ്യ സംവിധാനങ്ങൾ കുറ്റമറ്റതാണെന്നും ആരോഗ്യ സേവനങ്ങൾ തീർത്തും സൗജന്യമാണെന്നും അവകാശപ്പെടുന്ന ഉത്തരകൊറിയയിലെ ആരോഗ്യമേഖലയിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുണ്ടെന്ന സൂചനയാണ് ഇത് നൽകുന്നത്.

Advertisment