Advertisment

ബലൂണ്‍ മാത്രം പൊട്ടിച്ചാല്‍ മതി, വേറൊന്നും പൊട്ടിക്കരുതെന്ന് അശ്ലീലച്ചുവയോടെ മണിക്കുട്ടന്റെ കമന്റ്; പിന്തുണച്ച് ശ്വേതയും; ടിവിഷോയ്ക്കിടെ നടീനടന്മാരുടെ കെട്ടിപിടിച്ച് മറിയലില്‍ കലിതുള്ളി പ്രേക്ഷകര്‍

author-image
ഫിലിം ഡസ്ക്
New Update

കൊച്ചി: പണ്ട് മലയാളിഹൗസ് എന്നൊരു ഷോയുമായി എത്തിയ ചാനലാണ് സൂര്യ ടിവി. ഒരു വീട്ടില്‍ കുറച്ചു ആണുങ്ങളെയും പെണ്ണുങ്ങളെയും അടച്ചിട്ട് അവരുടെ ചെയ്തികള്‍ ക്യാമറയിലൂടെ ഒപ്പിയെടുത്ത് പ്രേക്ഷകരെ കാണിച്ച പരിപാടിക്കെതിരേ വ്യാപക പരാതി ഉയരുകയും ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇപ്പോള്‍ സൂര്യാ ടിവി താരപ്പൊലിമയുള്ള ദമ്പതികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ‘സൂപ്പര്‍ ജോഡി’ ടി വി ഷോയ്‌ക്കെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

Advertisment

publive-image

ബലൂണ്‍ പൊട്ടിക്കല്‍ എന്ന ഗെയിമാണ് കഴിഞ്ഞ എപ്പിസോഡില്‍ നടന്നത്. സീരിയല്‍ അഭിനേതാക്കളായ നടിമാരെയും അവരുടെ ഭര്‍ത്താക്കന്മാരെയും പരസ്പരം ചേര്‍ത്തു നിര്‍ത്തി ഇവര്‍ക്ക് നടുക്ക് ബലൂണ്‍ വച്ചശേഷം ഇരുവരെയും ചേര്‍ത്തു കെട്ടുന്നു. പിന്നീട് ഇവരോട് ഇതു പൊട്ടിക്കാന്‍ ആവശ്യപ്പെടുന്നു. കിടപ്പുമുറിയില്‍ മാത്രം കാണിക്കേണ്ട സംഭവങ്ങളാണ് പിന്നീട് അരങ്ങേറുന്നതെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.

ഫെബ്രുവരിയില്‍ ആയിരുന്നു ‘സൂപ്പര്‍ ജോഡി’ സംപ്രേഷണം തുടങ്ങിയത്. കഴിഞ്ഞദിവസം സംപ്രേഷണം ചെയ്ത എപ്പിസോഡിലെ രംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനത്തിന് വഴിയൊരുക്കിയിരിക്കുന്നത്. ഷോയിലെ ഒരു ഭാഗമാണ് ജോഡികള്‍ പങ്കെടുക്കുന്ന ഗെയിം.

ബലൂണ്‍ പൊട്ടിക്കല്‍ എന്ന ഗെയിമാണ് കഴിഞ്ഞ എപ്പിസോഡില്‍ നടന്നത്. സീരിയല്‍ അഭിനേതാക്കളായ ആണിനെയും പെണ്ണിനെയും പരസ്പരം ചേര്‍ത്തു നിര്‍ത്തി ഇവര്‍ക്ക് നടുക്ക് ബലൂണ്‍ വച്ചശേഷം ഇരുവരെയും ചേര്‍ത്തു കെട്ടുന്നു. പിന്നീട് ഇവരോട് ഇതു പൊട്ടിക്കാന്‍ ആവശ്യപ്പെടുന്നു. കിടപ്പുമുറിയില്‍ മാത്രം കാണിക്കേണ്ട സംഭവങ്ങളാണ് പിന്നീട് അരങ്ങേറുന്നതെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.

https://www.facebook.com/SuryaTv/videos/1896581693745457/

Advertisment