Advertisment

റിയൽമി 6 ഐ വീണ്ടും ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തി

New Update

റിയൽമി 6 ഐ വീണ്ടും ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയിരിക്കുകയാണ്. കഴിഞ്ഞ മാസം ലോഞ്ച് ചെയ്ത ഈ സ്മാർട്ട്ഫോൺ അന്നുമുതൽ ഫ്ലാഷ് വിൽപ്പനയിലൂടെ ലഭ്യമാക്കി. ഇത് ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം വഴി വിൽപ്പനയ്ക്കായി ലഭ്യമാകും.

Advertisment

വിൽപ്പന ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച് സ്റ്റോക്ക് തീരും വരെ വിൽപ്പന നീണ്ടുനിൽക്കും. മീഡിയടെക് ഹെലിയോ ജി 90 ടി SoC ആണ് റിയൽമി 6 ഐയ്ക്ക് കരുത്തേകുന്നത്, കൂടാതെ 4,300 എംഎഎച്ച് ബാറ്ററിയും ഈ സ്മാർട്ഫോണിൽ വരുന്നു. 48 മെഗാപിക്സലിന്റെ പ്രധാന ഷൂട്ടറിൽ ഒരു ക്വാഡ് ക്യാമറ സജ്ജീകരണമാണ് ഈ സ്മാർട്ട്ഫോണിനുള്ളത്.

publive-image

റിയൽമി 6 ഐ വിൽ‌പന ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്കാർട്ട്, റിയൽ‌മി.കോം വഴി ആരംഭിക്കും. ഈ സ്മാർട്ട്ഫോണിന്റെ 4 ജിബി + 64 ജിബി സ്റ്റോറേജ് മോഡലിന് 12,999 രൂപയും, 6 ജിബി + 64 ജിബി സ്റ്റോറേജ് ഓപ്ഷന് 14,999 രൂപയുമാണ് വില വരുന്നത്. എക്ലിപ്സ് ബ്ലാക്ക്, ലൂണാർ വൈറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ഫോൺ വിപണിയിൽ വരുന്നത്.

റുപേ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ആദ്യത്തെ പ്രീപെയ്ഡ് ഇടപാടിന് 30 രൂപ കിഴിവ് ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. യുപിഐ ഉപയോഗിച്ചുള്ള പ്രീപെയ്ഡ് ഇടപാടിന് 30 രൂപയും കിഴിവ് ലഭിക്കുന്നു.

ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ് ബാക്ക്, ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡിന് അഞ്ച് ശതമാനം കിഴിവ്, 1,445 രൂപയിൽ നിന്ന് ആരംഭിക്കുന്ന നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ എന്നിങ്ങനെ ലഭിക്കുന്നു. റിയൽമി.കോം 500 രൂപ വരെ മൊബിക്വിക്കിൽ നിന്ന് ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു.

tec news realme 6i
Advertisment