Advertisment

റിയൽ‌മി നാർ‌സോ 10 സ്മാർട്ട്ഫോൺ ഇന്ന് വിണ്ടും വിൽപ്പനയ്ക്കെത്തും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

റിയൽ‌മി നാർ‌സോ 10 സ്മാർട്ട്ഫോൺ ഇന്ന് വിണ്ടും വിൽപ്പനയ്ക്കെത്തും. ഫ്ലിപ്പ്കാർട്ടിലൂടെയാണ് ഈ ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്.

Advertisment

publive-image

റിയൽ‌മി നാർസോ 10 സ്മാർട്ട്ഫോണിന്റെ നേരത്തെ നടന്ന ഫ്ലാഷ് സെയിലുകളിലെല്ലാം ഈ ഡിവൈസ് അതിവേഗമാണ് വിറ്റഴിഞ്ഞത്. ഡിവൈസിന്റെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് നടക്കും. ഫ്ലാഷ് സെയിലുടെ ഈ സ്മാർട്ട്ഫോണിന് മികച്ച ഓഫറുകളാണ് നൽകുന്നത്. സ്മാർട്ട്ഫോൺ വാങ്ങാനായി ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്, ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ചാൽ 5% വരെ ക്യാഷ്ബാക്ക് ലഭിക്കും.

റിയൽ‌മി നാർസോ 10 സ്മാർട്ട്ഫോൺ വാങ്ങുന്ന ഉപയോക്താക്കൾക്ക് ഫ്ലിപ്പ്കാർട്ടിൽ പ്രതിമാസം 1,000 രൂപ വരുന്ന നോകോസ്റ്റ് ഇഎംഐ ഓപ്ഷൻ ലഭ്യമാണ്. സ്മാർട്ട്‌ഫോണിന് 1 വർഷവും ആക്‌സസറികൾക്ക് 6 മാസവും ബ്രാൻഡ് വാറണ്ടിയും കമ്പനി നൽകുന്നുണ്ട്.

പഴയ സ്മാർട്ട്‌ഫോൺ എക്സ്ചേഞ്ച് ചെയ്ത് പുതിയത് വാങ്ങുമ്പോൾ മികച്ച വിലക്കിഴിവും നൽകുന്നുണ്ട്. "ദ ഗ്രീൻ", "ദാറ്റ് വൈറ്റ്" എന്നീ രണ്ട് നിറങ്ങളിൽ ഫോൺ ലഭ്യമാണ്.

realme narzo10
Advertisment