Advertisment

റീല്‍സ് ഇനി ഇന്‍സ്റ്റാഗ്രാം ലൈറ്റ് ആപ്പിലും ലഭിക്കും

author-image
ടെക് ഡസ്ക്
New Update

ഇന്‍സ്റ്റാഗ്രാം റീല്‍സ് ഇനി ഇന്‍സ്റ്റാഗ്രാം ലൈറ്റ് ആപ്പ് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കും ലഭിക്കും. ഫെയ്‌സ്ബുക്ക് അടുത്തിടെയാണ് ഇന്‍സ്റ്റാഗ്രാം ലൈറ്റിലെ പുതിയ അപ്‌ഡേറ്റ് പ്രഖ്യാപിച്ചത്.

Advertisment

publive-image

നിലവില്‍ ഈ ഫീച്ചര്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ലഭിക്കുക. ഇന്‍സ്റ്റാഗ്രാം മൊബൈല്‍ ആപ്ലിക്കേഷന്റെ ചെറു പതിപ്പാണ് ഇന്‍സ്റ്റാഗ്രാം ലൈറ്റ്.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഇന്‍സ്റ്റാഗ്രാ ലൈറ്റ് ആപ്പ് ലഭ്യമാണ്. ഇന്‍സ്റ്റാഗ്രാം ലൈറ്റ് ഡിസംബര്‍ 20 മുതലാണ് ഇന്ത്യയില്‍ പരീക്ഷണമാരംഭിച്ചത്. ഈ ആപ്പിന്റെ വലിപ്പം രണ്ട് എംബിയില്‍ താഴെയാണ് . ഈ ചെറുപതിപ്പില്‍നിന്ന് പ്രധാന ആപ്ലിക്കേഷനിലെ ചില വലിയ ഫീച്ചറുകള്‍ ഒഴിവാക്കിയിരുന്നു.പ്രധാന ആപ്പിലേത് പോലെ റീല്‍സിനായി ഇന്‍സ്റ്റാഗ്രാം ലൈറ്റ് ആപ്പില്‍ പ്രത്യേകം ടാബ് നല്‍കിയിട്ടുണ്ട്.

reals instagramlight4
Advertisment