Advertisment

സീറ്റ് എനിക്കു നല്‍കണം. ഇവിടെ വീണ്ടും ജയിക്കാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പാണ് ;ദേവഗൗഡയ്‌ക്കെതിരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് കോണ്‍ഗ്രസ് വിമതന്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ബംഗളൂരു: കര്‍ണാടകയിലെ തുംകുര്‍ മണ്ഡലത്തില്‍ ജെ.ഡി.എസ് നേതാവ് എച്ച്.ഡി. ദേവഗൗഡയ്‌ക്കെതിരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് കോണ്‍ഗ്രസ് വിമതന്‍. സിറ്റിങ് എം.പിയായ തുംകര്‍ എസ്.പി മുഡഹനുമേഗൗഡയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

Advertisment

publive-image

‘എന്റെ നേതാക്കന്മാരും ജെ.ഡി.എസ് നേതാക്കളും അവരുടെ തീരുമാനം പുനപരിശോധിക്കണമെന്നാണ് എനിക്കു പറയാനുള്ളത്. സീറ്റ് എനിക്കു നല്‍കണം. ഇവിടെ വീണ്ടും ജയിക്കാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പാണ്.’ അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ഹൈക്കമാന്റിന്റെ നിര്‍ദേശപ്രകാരമാണ് തുംകര്‍ മണ്ഡലം ജെ.ഡി.എസിന് നല്‍കിയതെന്നാമ് കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി. പരമേശ്വര പറഞ്ഞത്.

‘തുംകറില്‍ നിന്നും ദേവഗൗഡ മത്സരിക്കുമെന്ന് ഞങ്ങള്‍ കരുതിയിരുന്നില്ല. ഇപ്പോള്‍ അദ്ദേഹം മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സ്വാഭാവികമായും ഞങ്ങള്‍ അദ്ദേഹത്തെ പിന്തുണയ്ക്കും.’ എന്നും അദ്ദേഹം പറഞ്ഞു.

Advertisment