Advertisment

ജനപ്രതിനിധികൾക്ക് സ്വീകരണവും പുതുവത്സര ആഘോഷവും…

New Update

publive-image

Advertisment

അടൂർ: മിത്രപുരം കസ്തൂർബ ഗാന്ധിഭവന്റെ നേത്യത്വത്തിൽ , പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണവും കോവിഡ് കാലത്ത് സ്തുത്യർഹമായ സേവനം കാഴ്ചവച്ച ജീവനക്കാർക്ക് പാരിതോഷിക വിതരണവും നടന്നു.

അടൂർ ആർഡിഒ എസ് ഹരികുമാർ സമ്മേളനം ഉത്ഘാടനം ചെയ്തു.കുടശനാട് മുരളി അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി മഠം കാഞ്ചീപുരം ശാഖ മഠാധിപതി ശ്രീമത് പത്മാനന്ദ പുതുവത്സര സന്ദേശം നൽകി. കസ്തൂർബ ഗാന്ധി ഭവനിലെ മുഴുവൻ അന്തേവാസികൾക്കും നിയുക്ത അടൂർ മുൻസിപ്പൽ ചെയർമാൻ ഡി സജി പുതുവസ്ത്രം വിതരണംചെയ്തു.

നന്ദനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും വിദേശവ്യവസായിയുമായ കമലിനേ ആർഡിഒ എസ് ഹരികുമാർ പൊന്നാട അണിയിച്ചു. ജനപ്രതിനിധികളേ ഗാന്ധി ഭവൻ ചെയർമാൻ പഴകുളം ശിവദാസൻ പൊന്നാട അണിയിച്ച് ആദരിച്ചു. ഗുരുധർമ്മ പ്രചാരണ സമിതി ശിവഗിരി മഠം കോ ഓർഡിനേറ്റർ അനിൽ തടാലിൽ ആമുഖ പ്രസംഗം നടത്തി.

ഗാന്ധി ഭവൻ ലഹരി ചികീത്സ കേന്ദ്രം പ്രോജക്ട് കൊ ഓർഡിനേറ്റർ പി ആർ അനിൽകുമാർ, ബ്ലോക്ക് അംഗം എപി സന്തോഷ്, ഗ്രാമപഞ്ചായത്ത് അംഗം ഷൈലജ പുഷ്പൻ, മുൻസിപ്പൽ കൗൺസിലർ സൂസി ജോസഫ്‌, പ്രസ്ക്ലബ്ബ് പ്രസിഡന്റ് അടൂർ പ്രദീപ്, ശ്രീദേവ്, വിനയൻ, ഉൻമേഷ് ജയന്തൻ, മോഹൻദാസ് തമ്പി, മാനേജർ ജയകുമാർ എന്നിവർ പ്രസംഗിച്ചു.

 

adoor news
Advertisment