Advertisment

ഉത്തരേന്ത്യയിൽ ശൈത്യം റിക്കാർഡ് തകർക്കുന്നു !

New Update

publive-image

Advertisment

രാജസ്ഥാനിലും പഞ്ചാബിലും ഇന്ന് ശീതക്കാറ്റ് വീശുമെന്ന മുന്നറിയിപ്പ്. താപനില സാധാരണയിൽ നിന്നും 4 ഡിഗ്രിവരെ താഴാനിടയുണ്ട്. രാജസ്ഥാനിലെ ജൈസൽമീറിൽ മൈനസ് 1.5 ഡിഗ്രിയാണ് നിലവിൽ. മഞ്ഞുവീഴ്ച ഹിമാചൽ പോലെ ഇവിടെയും തുടരുകയാണ്.

publive-image

ഡൽഹിയിൽ അതിശൈത്യം തുടരുകയാണ്. ഇന്നലെ 3 ഡിഗ്രിയായിരുന്നു താപനില. ഇന്ന് ഏറ്റവും ശൈത്യമേറിയ ദിവസമായിരിക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഈ തണുപ്പിലാണ് പതിനായിരക്കണക്കിന് കർഷകർ അവിടെ സമരം ചെയ്യുന്നത്.

publive-image

ഹിമാചൽ പ്രദേശിലെ മിക്ക സ്ഥലങ്ങളിലും രാത്രി താപനില മൈനസ് ഡിഗ്രിയിലാണ്. ഡൽഹിയിൽനിന്ന് പഞ്ചാബിലേക്കുള്ള 10 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. അടുത്ത രണ്ടുദിവസം ഇവിടെ കനത്ത മൂടൽമഞ്ഞാ യിരിക്കും.

publive-image

പഞ്ചാബ്,ഹരിയാന,രാജസ്ഥാൻ,ഉത്തർ പ്രദേശ്,ഉത്തരാഖണ്ഡ്,മദ്ധ്യപ്രദേശ് ,ഒഡീഷാ ,ജാർഖണ്ഡ് ,ബീഹാർ, പശ്ചിമ ബംഗാൾ,ആസ്സാം ,മേഘാലയ, ത്രിപുര, ഛത്തീസ്‌ ഗഡ്‌ ,മഹാരഷ്ട്ര, കർണ്ണാടക, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ അടുത്ത 4 ദിവസം അതിശൈത്യം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നു.

winter season
Advertisment