Advertisment

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പിനിരയായി കുവൈത്തില്‍ കുടുങ്ങികിടക്കുന്ന നഴ്സ്സുമാരുടെ പട്ടിക തയ്യാറാക്കാന്‍ ഇന്ത്യന്‍ എംബസി തയ്യാറെടുക്കുന്നു

New Update

കുവൈറ്റ്‌ : നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പിനിരയായി കുവൈത്തില്‍ കുടുങ്ങികിടക്കുന്ന നഴ്സ്സുമാരുടെ പട്ടിക തയ്യാറാക്കാന്‍ ഇന്ത്യന്‍ എംബസി തയ്യാറെടുക്കുന്നു. 2015-15 വര്‍ഷങ്ങളില്‍ വിവിധ ബാച്ചുകളിലായി കുവൈത്ത് ആരോഗ്യമന്ത്രാലയം, ഏജന്റുമാര്‍ എന്നിവര്‍ വഴി റിക്രൂട്ട് ചെയ്ത് കുവൈത്തില്‍ എത്തി ജോലിയില്ലാതെ കഴിയുന്നവരുടെ വിവരങ്ങളാണു എംബസി ശേഖരിക്കുന്നത്.

Advertisment

publive-image

കൊച്ചി,ദില്ലി,മുംബൈ,ബെംഗളുരു എന്നീ കേന്ദ്രങ്ങളില്‍ നിന്നായി 2015,2016 കാലങ്ങളില്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം നിരവധി നര്‍സ്സുമാരെ റിക്രൂട്ട് ചെയ്ത് കുവൈത്തില്‍ എത്തിച്ചിരുന്നു. എന്നാല്‍ നിയമനത്തില്‍ ഏജന്റുമാര്‍ വന്‍ കോഴ വാങ്ങിയിട്ടുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഇവരുടെ നിയമനം മന്ത്രാലയം റദ്ദു ചെയ്തു.

ഇതോടെ രണ്ടുവര്‍ഷമായി ജോലിയോ ശമ്പളമോ ഇല്ലാതെ നഴ്‌സുമാര്‍ കുവൈത്തില്‍ കുടുങ്ങി കിടക്കുകയാണ്. ഇങ്ങനെയുള്ളവരുടെ പേരു വിവരങ്ങളാണു എംബസി ഇപ്പോള്‍ ശേഖരിക്കാന്‍ ഒരുങ്ങുന്നത്. നിലവില്‍ 58 പേര്‍ മാത്രമാണു എംബസിയില്‍ പരാതി നല്‍കിയിരിക്കുന്നത്.

kuwait kuwait latest
Advertisment