Advertisment

19, 20, 21, 22, 23 തീയതികളില്‍ കേരളത്തില്‍ വിവിധ ജില്ലകളില്‍ 'റെഡ്', 'ഓറഞ്ച്' അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ജൂലൈ 19 മുതല്‍ 21 വരെയുള്ള തീയതികളില്‍ റെഡ് ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച മുന്നറിയിപ്പ്

  • ജൂലൈ 19, 20, 21, 22, 23 തീയതികളില്‍ കേരളത്തില്‍ വിവിധ ജില്ലകളില്‍ 'റെഡ്', 'ഓറഞ്ച്' അലേര്‍ട്ടുകള്‍
  • ജൂലൈ 19ന് ഇടുക്കി,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍ എന്നീ ജില്ലകളിലും ജൂലൈ 20 ന് കാസര്‍കോട്, ജൂലൈ 21 ന് കോഴിക്കോട്, വയനാട് എന്നി ജില്ലകളിലും,  ജൂലൈ 22ന് ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 'റെഡ്'  (RED ALERT!) അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

 

  • റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര(Extremely Heavy 24 മണിക്കൂറില്‍ 204mm ല്‍ കൂടുതല്‍ മഴ) മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകള്‍ തയ്യാറാക്കുക എന്നിവയുള്‍പ്പെടെയുള്ള
  • മുന്നൊരുക്കങ്ങള്‍ നടത്തുക എന്നതുമാണ് റെഡ് അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
  • തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും.

 

  • ജൂലൈ 20ന്  ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ജൂലൈ 21ന് മലപ്പുറം,കണ്ണൂര്‍ ജില്ലകളിലും ജൂലൈ22ന് കോട്ടയം,മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ജൂലൈ 23ന് കണ്ണൂര്‍ എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 'ഓറഞ്ച്' അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
  • ഓറഞ്ച് അലേര്‍ട്ട്‌ പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതല്‍ 204.5 mm വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.

 

  • കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  yellow alert (മഞ്ഞ അലേര്‍ട്ട്) പ്രഖ്യാപിച്ച ജില്ലകള്‍
  • ജൂലൈ 19 -തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,  തൃശ്ശൂര്‍, പാലക്കാട്, കാസര്‍കോട്
  • ജൂലൈ 20 -  കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,  തൃശ്ശൂര്‍
  • ജൂലൈ 21- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,എറണാകുളം, ഇടുക്കി, പാലക്കാട്

 

  • ജൂലൈ 22 - കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്
  • ജൂലൈ 23- എറണാകുളം,  ഇടുക്കി, മലപ്പുറം,  കോഴിക്കോട്, വയനാട്,കാസര്‍കോട്
  • ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്.
mazha
Advertisment