Advertisment

തകര്‍ന്നുകിടക്കുന്ന ചില്ലുകള്‍, അടിച്ചുതകര്‍ത്തിരിക്കുന്ന ടിക്കറ്റ് കൗണ്ടര്‍, തല്ലിതകര്‍ത്തിരിക്കുന്ന സുരക്ഷാ സേന വാഹനങ്ങള്‍; പ്രതിഷേധക്കാര്‍ ചെങ്കോട്ടയ്‌ക്ക്‌ ഉണ്ടാക്കിയത്‌ ലക്ഷങ്ങളുടെ നഷ്ടങ്ങള്‍

New Update

ഡല്‍ഹി: കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന കിസാന്‍ പരേഡിനിടെയുണ്ടായ സംഘര്‍ഷം ചെങ്കോട്ടയിലേക്കും വ്യാപിക്കുകയായിരുന്നു. പഞ്ചാബി നടന്‍ ദീപ് സിദ്ദുവിന്റെ നേതൃത്വത്തില്‍ ഒരു സംഘം കര്‍ഷകരാണ് ചെങ്കോട്ടയിലെത്തിയത്. കര്‍ഷകര്‍ ചെങ്കോട്ടയിലെത്തുമെന്ന് പൊലീസിന് ധാരണ ഇല്ലായിരുന്നു.

Advertisment

publive-image

വളരെ കുറച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ മാത്രമാണ് അവിടെയുണ്ടായിരുന്നത്. ചെങ്കോട്ടയിലേക്ക് ഇരച്ചുകയറിയ കര്‍ഷകര്‍ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ വിരട്ടിയോടിച്ചതിനു ശേഷം കര്‍ഷക സംഘടനകളുടെ പതാകകള്‍ ചെങ്കോട്ടയില്‍ കെട്ടി.

ചെങ്കോട്ട കോപ്ലക്സില്‍ കര്‍ഷകര്‍ നടത്തിയ അതിക്രമത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ടിക്കറ്റ് കൗണ്ടറുകളും സുരക്ഷയ്ക്കായി ഒരുക്കിയിരുന്ന മെറ്റല്‍ ഡിറ്റക്ടറുകളും നശിപ്പിച്ചു. ചെങ്കോട്ടക്ക് അകത്തുണ്ടായിരുന്ന പൊലീസിന്റെ വാഹനങ്ങളും നശിപ്പിച്ചു. സി.സി.ടി.വി ക്യാമകള്‍ തല്ലിതകര്‍ത്തു.

കര്‍ഷകരുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കോട്ടയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന കിടങ്ങിലേക്ക് എടുത്തുചാടുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

സംഘര്‍ഷങ്ങളുടെ പശ്ചാതലത്തില്‍ ജനുവരി 31വരെ ചെങ്കോട്ടയിലേക്കുളള പ്രവേശനം നിര്‍ത്തിവെച്ചതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചു. ചെങ്കോട്ടയ്ക്ക് സമീപം പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഈമാസം 22വരെ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടായിരുന്നു. നിലവില്‍ നൂറ് കണക്കിന് അര്‍ധസൈനികരെയാണ് ചെങ്കോട്ടയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുളളത്.

red fort
Advertisment