ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയത് പഞ്ചാബിലെ തരന്‍ സ്വദേശി ജുഗ്രാജ് സിങ്; ട്രാക്ടര്‍ റാലി സംഘര്‍ഷത്തിൽ കൊല്ലപ്പെട്ട കര്‍ഷകനെയും പ്രതിചേര്‍ത്തു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, January 27, 2021

ഡല്‍ഹി: ഡല്‍ഹിയിലെ ട്രാക്ടര്‍ റാലി സംഘര്‍ഷത്തിൽ കൊല്ലപ്പെട്ട കര്‍ഷകനെയും കേസില്‍ പ്രതിചേര്‍ത്തു. റജിസ്റ്റര്‍ ചെയ്ത ആകെ കേസുകളുടെ എണ്ണം 23 ആയി. പൊലീസിനു നേരെ വാള്‍ വീശിയ നിഹാങ്ക് സിഖുകാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയാളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. പഞ്ചാബിലെ തരന്‍ സ്വദേശി ജുഗ്രാജ് സിങ് ആണ് പതാക ഉയര്‍ത്തിയത്.

അതേസമയം, പതാക ഉയര്‍ത്തലിന് നേതൃത്വം നല്‍കിയ പഞ്ചാബി നടന്‍ ദീപ് സിദ്ദു ബിജെപിക്കാരനെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.

പ്രധാനമന്ത്രിക്കൊപ്പം ഇയാള്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദീപ് സിദ്ദുവുമായി ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് ബിജെപി എം.പിയും നടനുമായ സണ്ണി ഡിയോള്‍ രംഗത്തുവന്നു.

×