Advertisment

ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ നടന്ന അക്രമം: ഇന്റലിജന്‍സ് വീഴ്ചയുണ്ടായി; അക്രമികളെ ചെങ്കോട്ടയില്‍ പ്രവേശിക്കാന്‍ അനുവദിച്ചതിന് അമിത് ഷാ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്‌

New Update

publive-image

Advertisment

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ നടന്ന അക്രമണത്തില്‍ ഇന്റലിജന്‍സ് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് കോണ്‍ഗ്രസ്. അക്രമികളെ ചെങ്കോട്ടയില്‍ പ്രവേശിക്കാന്‍ അനുവദിച്ചതിന് ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു.

അമിത് ഷായെ മന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ സംരക്ഷിക്കുകയാണെന്ന് കരുതാമെന്നും അദ്ദേഹം പറഞ്ഞു.

ഒരുവര്‍ഷത്തിനുള്ളില്‍ രാജ്യതലസ്ഥാനത്ത് ഉണ്ടാകുന്ന രണ്ടാമത്തെ അക്രമസംഭവമാണിതെന്നും കഴിഞ്ഞ ഫെബ്രുവരിയിലെ ഡല്‍ഹി കലാപത്തെ പരാമര്‍ശിച്ചുകൊണ്ട് സുര്‍ജേവാല ചൂണ്ടിക്കാട്ടി. രണ്ടിന്റെയും ഉത്തരവാദിത്തം ആഭ്യന്തര മന്ത്രിക്കാണെന്നും അദ്ദേഹം ആരോപിച്ചു.

Advertisment