Advertisment

കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഇടിത്തീയായി റെഡ്ഡി സഹോദരന്‍മാരുടെ 160 കോടിയുടെ കൈക്കൂലി വീഡിയോ പുറത്ത്. ജസ്റ്റീസ് കെജി ബാലകൃഷ്ണനെതിരെയും ആരോപണം

New Update

publive-image

Advertisment

ബാംഗ്ലൂര്‍  : റെഡ്ഡി സഹോദരന്‍മാര്‍ പ്രതീക്ഷിച്ചതുപോലെ തന്നെ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഇടിത്തീയായി മാറി .  കര്‍ണാടക തിരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കെ തലയില്‍ ഇടിത്തീ വീഴു൦ പോലെ  ബിജെപിയെ വെട്ടിലാക്കി ഇവരുടെ വന്‍ അഴിമതി  വീഡിയോ പുറത്ത്.

റെഡ്ഡി സഹോദരന്‍മാര്‍ക്ക് സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിക്കുന്നതിനു വേണ്ടി ബി.ജെ.പി നേതാവ് ശ്രീരാമുലു 160 കോടി രൂപ വാഗ്ദാനം ചെയ്യുന്നു എന്നാരോപിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

മുഖ്യമന്ത്രി സിദ്ധരാമയ്ക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥിയാണ് ബി. ശ്രീരാമലു. ബി.ജെ.പി നേതാക്കളായ ജി. ജനാര്‍ദ്ദന റെഡ്ഡി, സോമശേഖര റെഡ്ഡി എന്നിവരുടെ നിയന്ത്രണത്തിലുള്ള ഒബ്ലാപുരം മൈനിങ് കമ്പനി (ഒ.എം.സി) നടത്തിവന്ന ഖനനം നിര്‍ത്തിവെക്കാന്‍ കോടതി വിധിയുണ്ടായിരുന്നു.

എന്നാല്‍ തൊട്ടടുത്ത മാസം ഇവര്‍ക്ക് അനുകൂലമായി സുപ്രീം കോടതി വിധിയുണ്ടായി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് വിരമിക്കുന്നതിന് തലേദിവസം ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ അനുകൂല വിധി പുറപ്പെടുവിക്കുകയായിരുന്നെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

publive-image

2010ലേത് ആണ് വീഡിയോ. മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്റെ മരുമകന്‍ ശ്രീനിജന്‍, ബി. ശ്രീരാമലു തുടങ്ങി നാലു പേരാണ് വീഡിയോയിലുള്ളതെന്നാണ് ആരോപണം.

കോടതി വിധി മറികടന്ന് അനുകൂല വിധി സമ്പാദിക്കുന്നതിന് കൈക്കൂലി വാഗ്ദാനം ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വീഡിയോയിലുള്ളതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഒരു കന്നഡ ചാനലാണ് വീഡിയോ പുറത്തുവിട്ടത്.

കേസില്‍ റെഡ്ഡി സഹോദരന്‍മാരുടെ കമ്പനിക്ക് അനുകൂലമായി വിധി നേടുന്നതിന് കര്‍ണാടക ബി.ജെ.പി നേതാവും നിയമസഭാ സ്ഥാനാര്‍ഥിയുമായ ബി. ശ്രീരാമുലു കൈക്കൂലി വാഗ്ദാനം ചെയ്യുന്നന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നതെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു ആരോപിച്ചു.

bjp karnadaka ele
Advertisment