Advertisment

റെഡ്മി 9 പ്രൈം സ്മാർട്ട്‌ഫോൺ ഡിവൈസിന്റെ അടുത്ത വിൽപ്പന ഓഗസ്റ്റ് 17ന്

New Update

റെഡ്മി 9 പ്രൈം സ്മാർട്ട്‌ഫോൺ ഓഗസ്റ്റ് 6ന് വിൽപ്പനയ്‌ക്കെത്തിയിരുന്നു. ആദ്യ വിൽപ്പനയിൽ അതിവേഗം വിറ്റഴിഞ്ഞ ഈ ഡിവൈസിന്റെ അടുത്ത വിൽപ്പന ഓഗസ്റ്റ് 17ന് നടക്കും. ആമസോൺ, എംഐ ഹോം സ്റ്റോറുകൾ, എംഐ സ്റ്റുഡിയോ സ്റ്റോറുകൾ എന്നിവ വഴിയാണ് വിൽപ്പന നടക്കുന്നത്.

Advertisment

publive-image

സൺറൈസ് ഫ്ലെയർ, മാറ്റ് ബ്ലാക്ക്, മിന്റ് ഗ്രീൻ, സ്പേസ് ബ്ലൂ എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. ഈ ഡിവൈസിന്റെ 64 ജിബി സ്റ്റോറേജ് വേരിയന്റിന് 9,999 രൂപയും 128 ജിബി വേരിയന്റിന് 11,999 രൂപയുമാണ് വില.

6.53 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേ, 19.5: 9 ആസ്പാക്ട് റേഷിയോ, 394 പിപി പിക്‌സൽ ഡെൻസിറ്റി, 400 നിറ്റ്സ് ബ്രൈറ്റ്നസ് എന്നിവയാണ് ഷവോമി റെഡ്മി 9 പ്രൈം സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെ സവിശേഷതകൾ. ഈ സ്മാർട്ട്ഫോൺ ഔറ 360 ഡിസൈനിലാണ് നിർമ്മിച്ചിരിക്കുന്നത്, റിപ്പിൾ ടെക്സ്ചർ, 3 ഡി യൂണിബോഡി ഡിസൈൻ എന്നിവയും ഇതിൽ ഉൾക്കൊള്ളുന്നു.

മാലി-ജി 52 ജിപിയു ഉള്ള ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 80 പ്രോസസറാണ് സ്മാർട്ട്‌ഫോണിന്റെ കരുത്ത്. 4 ജിബി വരെ റാമും 64 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും ഡിവൈസിലുള്ളത്. പ്രത്യേകം മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും കമ്പനി നൽകിയിട്ടുണ്ട്.

എഫ് / 2.2 അപ്പേർച്ചറുള്ള 13 മെഗാപിക്സൽ മെയിൻ ക്യാമറ ഉൾപ്പെടെ നാല് ക്യാമറകൾ അടങ്ങിയ ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് റെഡ്മി 9 പ്രൈം സ്മാർട്ട്ഫോണിൽ ഉള്ളത്. എഫ് / 2.2 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും എഫ് / 2.4 അപ്പേർച്ചറുള്ള 5 മെഗാപിക്സൽ മാക്രോ ഷൂട്ടറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറുമാണ് ഈ ക്യമറ സെറ്റപ്പിലെ മറ്റ് ക്യാമറകൾ. മുൻവശത്ത്, എഫ് / 2.0 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. ഒരു വാട്ടർ ഡ്രോപ്പ് നോച്ചിലാണ് ഈ ക്യാമറ നൽകിയിട്ടുള്ളത്.

redmi 9 prime smartphone
Advertisment