Advertisment

റെഡ്മി നോട്ട് 9 അതിന്റെ ആദ്യ വിൽപ്പന ആമസോൺ, മി.കോം വഴി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

റെഡ്മി നോട്ട് 9 അതിന്റെ ആദ്യ വിൽപ്പന ആമസോൺ, മി.കോം വഴി ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. മൂന്ന് റാമിലും സ്റ്റോറേജ് കോൺഫിഗറേഷനുകളിലുമായി ഈ ഫോൺ ഈ ആഴ്ച ആദ്യം ഇന്ത്യയിൽ അവതരിപ്പിച്ചു. മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ഇപ്പോൾ വിൽപനയ്ക്ക് എത്തിയിരിക്കുന്നത്.

Advertisment

publive-image

ഓഗസ്റ്റ് ആദ്യ വാരത്തിൽ ഈ ഫോണിന്റെ നാലാമത്തെ കളർ ഓപ്ഷൻ അവതരിപ്പിക്കും. റെഡ്മി നോട്ട് 9ൽ മികച്ച പ്രവർത്തനക്ഷമതയ്ക്കായി ഒരു ഒക്ടാ കോർ പ്രോസസറാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, ക്വാഡ് റിയർ ക്യാമറ സജ്ജീകരണവും ഇതിൽ കൊണ്ടുവന്നിരിക്കുന്നു. ഷവോമി സബ് ബ്രാൻഡിൽ നിന്നുള്ള ഏറ്റവും പുതിയ താങ്ങാനാവുന്ന സ്മാർട്ട്‌ഫോണാണിത്.

റെഡ്മി നോട്ട് 9 ന് അടിസ്ഥാന 4 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 11,999 രൂപയും 4 ജിബി + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 13,499 രൂപയുമാണ് വില വരുന്നത്. 6 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് 14,999 രൂപയും വില വരുന്നു.

അക്വാ ഗ്രീൻ, ആർട്ടിക് വൈറ്റ്, പെബിൾ ഗ്രേ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ റെഡ്മി നോട്ട് 9 ലഭ്യമാണ്. ആമസോൺ, മി.കോം വഴി ഇപ്പോൾ ഈ സ്മാർട്ഫോൺ വിൽപ്പനയ്‌ക്കെത്തിയിരിക്കുകയാണ്. ആമസോണിന്റെ പ്രൈം ഡേ 2020 വിൽപ്പനയുടെ ഭാഗമായി ഓഗസ്റ്റ് 6 ന് നാലാമത്തെ സ്കാർലറ്റ് റെഡ് കളർ ആദ്യമായി വിൽപ്പനയ്‌ക്കെത്തും.

redmi note 9
Advertisment