Advertisment

റെഡ്മി നോട്ട് 9 പ്രോ 8 ജിബി റാം വേരിയൻറിന്റെ ആദ്യ വിൽപ്പന നാളെ നടക്കും 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

റെഡ്മി നോട്ട് 9 പ്രോ 8 ജിബി റാം വേരിയൻറിന്റെ ആദ്യ വിൽപ്പന നാളെ നടക്കും. ഷവോമി ട്വിറ്ററിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യൻ വിപണിയിൽ ഇതുവരെ റെഡ്മി നോട്ട് 9 പ്രോ മാക്സ് 6 ജിബി + 64 ജിബി, 6 ജിബി + 128 ജിബി എന്നീ രണ്ട് വേരിയന്റുകൾ മാത്രമാണ് വിൽപ്പനയ്ക്കെത്തിയിരുന്നത്.

Advertisment

publive-image

20,000 രൂപയിൽ താഴെ വിലയിലുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽ ഇതിനകം തന്നെ വലിയ ചലനങ്ങൾ ഉണ്ടാക്കാൻ സാധിച്ച ഡിവൈസാണ് റെഡ്മി നോട്ട് 9 പ്രോ മാക്സ്. ഡിവൈസിന്റെ പുതിയ സ്റ്റോറേജ് വിൽപ്പനയ്ക്കെത്തുമ്പോൾ കൂടുതൽ കരുത്തുള്ള ഡിവൈസുകളോട് മത്സരിക്കാൻ ഈ സ്മാർട്ട്ഫോണിന് സാധിക്കും.

നാളെ നടക്കുന്ന ഫ്ലാഷ് സെയിലിലൂടെ എംഐ. കോം ആമസോൺ ഇന്ത്യ വെബ്സൈറ്റ് എന്നിവ വഴി ഈ ഡിവൈസ് ലഭ്യമാകും.

റെഡ്മി നോട്ട് 9 പ്രോ മാക്സിന് അടുത്തിടെ വില വർധിപ്പിച്ചിരുന്നു. 6 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷന് ഇന്ത്യയിൽ ഇപ്പോൾ 16,999 രൂപയും 6 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് ഇപ്പോൾ 18,499 രൂപയുമാണ് വില. നേരത്തെ ഇത് യഥാക്രമം 16,499 രൂപയും 17,999 രൂപയുമായിരുന്നു. 8 ജിബി റാം + 128 ജിബി മോഡലിന് വിലവർദ്ധനവ് ഇല്ല. ഈ വേരിയന്റ് ഇപ്പോഴും 19,999 രൂപയ്ക്ക് ലഭ്യമാകും.

redmi note 9
Advertisment