Advertisment

ഈ രീതികളിലൂടെ വൈദ്യുതി ബിൽ ഉറപ്പായും കുറക്കാം

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഇന്നത്തെ കാലത്ത് ഓരോ വീടുകളിലും വൈദ്യുത ഉപകരണങ്ങളുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്. അതിനാൽ വൈദ്യുതിയുടെ ഉപയോഗവും അത്രമാത്രം ഉയർന്നിരിക്കുന്നു. വൈദ്യുതി ബിൽ കാണുമ്പോഴാണ് എത്രമാത്രം വൈദ്യുതി ഉപയോഗിച്ചിരിക്കുന്നുവെന്ന കാര്യം ഓർമ്മ വരിക. അൽപം ജാഗ്രതയും കരുതലും പുലർത്തിയാൽ വൈദ്യുതി ഉപയോഗം കുറയ്ക്കാം. ഒപ്പം ബില്ലും.

പഴയ ഫിലമെന്റ് ബൾബുകളും, സിഎഫ്എല്ലുകളും ധാരാളം വൈദ്യുതി ഉപയോഗിക്കുന്നു. അവ LED ബൾബുകളിലേക്ക് മാറ്റിസ്ഥാപിക്കുകയാണെങ്കിൽ നിങ്ങളുടെ വൈദ്യുതി ബിൽ കുറയുക മാത്രമല്ല പ്രകാശം ഇരട്ടിയാകുകയും ചെയ്യുന്നു.

ഫ്രിഡ്ജ്, എയർകണ്ടീഷണർ തുടങ്ങിയ ഇലക്ട്രോണിക് വസ്തുക്കൾ വാങ്ങുമ്പോൾ റേറ്റിംഗ് ശ്രദ്ധിക്കണം. 5 സ്റ്റാർ റേറ്റിംഗുള്ള ഉപകരണങ്ങൾ വാങ്ങാൻ നിങ്ങൾ എപ്പോഴും ശ്രദ്ധിക്കുക. ഈ ഉൽ‌പ്പന്നങ്ങളുടെ വില അൽ‌പ്പം കൂടുതലാണെങ്കിലും, ഇവയുടെ വൈദ്യുതി ബിൽ‌ വരുന്നത് വളരെ കുറവാണ്.

പലപ്പോഴും നമ്മൾ ലൈറ്റ്, ഫാൻ, എസി എന്നിവ ഓഫ് ചെയ്യാതെ മുറിയിൽ നിന്ന് പുറത്തുപോകാറുണ്ട് അത് ശരിയല്ല. ഉപയോഗിക്കാത്ത സമയത്ത് ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഓഫ് ചെയ്ത് വയ്ക്കണം. റഫ്രിജറേറ്റർ ഒഴിച്ചിടരുത്, ഫ്രീസറിൽ ഫ്രഷ് പച്ചക്കറികളും മറ്റ് വസ്തുക്കളും വയ്ക്കുക. ഫ്രിഡ്ജ് നോർമൽ മോഡിൽ പ്രവർത്തിപ്പിക്കാം. അടിക്കടി ഫ്രിഡ്ജ് തുറക്കുന്നത് ഒഴിവാക്കുക.

എയർ കണ്ടീഷനർ എല്ലായ്പ്പോഴും 24 ഡിഗ്രി താപനിലയിൽ പ്രവർത്തിപ്പിക്കണം. ഇതൊരു ഐഡിയൽ താപനിലയാണ്. വൈദ്യുതി കുറയ്ക്കുന്നതിന് ആയിരക്കണക്കിന് ആളുകൾ ഈ വിദ്യ ഉപയോഗിക്കുന്നു. ഇത് മുറിയിലെ തണുപ്പ് നിലനിർത്തുകയും ചെയ്യും അത് നമ്മുടെ കീശയെ ബാധിക്കുകയും ഇല്ല.

വാഷിംഗ് മെഷീനിൽ അലക്കാനായി വസ്ത്രമിടുന്ന സമയത്ത് മെഷീനിന്‍റെ കപ്പാസിറ്റിയനുസരിച്ച് അതിൽ വസ്ത്രമുണ്ടോയെന്ന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കുറഞ്ഞയളവിൽ വസ്ത്രമലക്കുന്നതിന് പകരം ഒരുമിച്ച് മെഷീനിൽ വസ്ത്രമിട്ട് അലക്കാം.

എല്ലാ മാസവും വൈദ്യുതി ബിൽ ഇത്ര ഉയരുന്നത് എന്തുകൊണ്ടെന്നുള്ളതിന് ഉത്തരം വൈദ്യുതി ബില്ലുകൾ അയയ്ക്കുന്നവർക്ക് പോലും അറിയില്ലയിരിക്കാം. അതിനാൽ വൈദ്യുതി ബിൽ നമ്മുക്ക് തന്നെ കുറക്കാൻ പറ്റുന്ന ഇത്തരം പ്രക്രിയകൾ ചെയ്യുന്നതാണ് എപ്പോഴും നല്ലത്.

tech news
Advertisment