Advertisment

റീക്കോ നാലാം വാർഷികം ആഘോഷിച്ചു.

author-image
admin
Updated On
New Update

റിയാദിലെ എടത്തനാട്ടുകരക്കാരുടെ കൂട്ടായ്മയായ റീകോയുടെ (റിയാദ് എടത്തനാ ട്ടുകര എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ) നാലാം വാർഷികവും സ്പോർട്സ് മീറ്റും എക്സിറ്റ് പതിനെട്ടിലുള്ള അൽ റൈഫ് ഓഡിറ്റോറിയത്തിൽ വച്ച് വിപുലമായി ആഘോഷിച്ചു.

Advertisment

publive-image

പ്രവാസം മതിയാക്കി നാട്ടിലേക്കു പോകുന്ന ബിനോയ്,മുഹമ്മദലി എ.പി, രതീഷ് കാരൂത് എന്നിവരുടെ കുടുംബങ്ങൾക്കുള്ള യാത്രയയ്പ്പും ചടങ്ങില്‍  സംഘടിപ്പിച്ചു.

ഷൂട്ടൗട്ട്, വടംവലി, ഫുട് ബോൾ മത്സരങ്ങൾ എന്നിവ വാർഷികത്തിന്റെ ഭാഗമായി  അരങ്ങേറി ജനറൽ സെക്രട്ടറി മുസ്തഫ ടി പി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മഹ്‌റൂഫ് പൂളമണ്ണ  ആമുഖ പ്രസംഗം നടത്തി. ആശംസകളറിയിച്ചു പുഷ്പരാജൻ സംസാരിച്ചു. റീകോയുടെ  പ്രവർത്തന റിപ്പോർട്ടും സമകാലിക പ്രശ്നങ്ങൾ 2019 എന്നീ വിഷയങ്ങളിൽ സുഹൈൽ മൻസൂർ എംപി മുഖ്യ പ്രഭാഷണവും  നടത്തി.

ഗായകൻമാരയ ഷാജഹാൻ എടക്കര,കബീർ എടപ്പാൾ, ജുനൈദ് വേങ്ങര,റസാക്ക് മുണ്ടേരി,അബു എടത്തനാട്ടുകര,അന്ന ബിനോയ്,ആഗ്‌നസ് ബിനോയ്.എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഗാനമേള വാർഷിക പരിപാടിക്ക് കൊഴുപ്പേകി.സഹീർ സൈദാലി അവതാരകനായിരുന്നു. ബൈജു ചളവ, അൻവർ കെ വി,ഷംസു ടി പി,ബാബു ഇബ്രാഹിം,അയ്യൂബ്,ഷംസു കാപ്പിൽ,ഹംസപ്പ പി.എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

 

Advertisment