Advertisment

ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിം പബ്ജി ലൈറ്റ്; ഇന്ത്യയില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ജനപ്രീയ ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിമായ പബ്ജിയുടെ പേഴ്സണല്‍ കമ്പ്യൂട്ടറുകളിലേക്കുള്ള സൗജന്യ പതിപ്പ് താമസിയാതെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് പബ്ജി കോര്‍പറേഷന്‍ അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ഇപ്പോള്‍ പബ്ജി ലൈറ്റിനായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യ കൂടാതെ ഏഷ്യ, യൂറോപ്പ്, മധ്യേഷ്യ, ലാറ്റിനമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളിലേക്കായി പബ്ജി ലൈറ്റ് ബീറ്റാ പതിപ്പിനായുള്ള മുന്‍കൂര്‍ രജിസ്ട്രേഷനും ആരംഭിച്ചു.

പബ്ജി ബീറ്റാ പതിപ്പിനായുള്ള മുന്‍കൂര്‍ രജിസ്ട്രേഷന്‍ ജൂണ്‍ 20 ഏഴ് മണി മുതല്‍ ജൂലായ് നാല് ഏഴ് മണി വരെയാണ്.രജിസ്ട്രേഷന്‍ പൂര്‍ത്തിയായാല്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ ഉപയോക്താക്കള്‍ക്കും ജൂലായ് 11ന് ഇമെയില്‍ വഴി ഇവന്റ് കോഡ് അയച്ചുകൊടുക്കും.

രജിസ്റ്റര്‍ ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് ടൈഗര്‍ എം 416 തോക്കും ചീറ്റാ പാരച്യൂട്ട് സ്‌കിന്നും സൗജന്യമായി ലഭിക്കും. രജിസ്ട്രേഷന്‍ ഒരു ലക്ഷം ആയാല്‍ എല്ലാ ഉപയോക്താക്കള്‍ക്കും കറുത്ത സ്‌കാര്‍ഫ്, പങ്ക് ഗ്ലാസ്, കോംബാറ്റ് പാന്റ്സ് എന്നിവ ലഭിക്കും. കളിക്കാര്‍ക്ക് ഗോള്‍ഡ് പബ്ജി സ്‌കാര്‍ഫ്, മഞ്ഞയും കറുപ്പും വരകളുള്ള ഷര്‍ട്ട്, ചുവന്ന ടോപ്പ് എന്നിവ ലഭിക്കും.പബ്ജി ലൈറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

Advertisment