Advertisment

സര്‍ട്ടിഫിക്കറ്റില്ലെങ്കിലും രജിസ്ട്രേഷന്‍ നടത്തി തല്‍ക്കാലം ഇഖാമ പുതുക്കാന്‍ അവസരം നല്‍കുന്നു.

author-image
admin
Updated On
New Update

റിയാദ് : സര്‍ട്ടിഫിക്കറ്റില്ലാത്തവരും ടെക്നീഷ്യന്‍ വിസയിലുള്ളവരുമായ സൗദിയിലെ വിദേശികള്‍ക്ക് താല്‍ക്കാലികമായി വിസ പുതുക്കാനും വിസാ പ്രൊഫഷന്‍ മാറ്റത്തിനും അവസരമൊരുക്കുന്നു. മൂന്നു മാസക്കാലാവധിയാണ് ഇതിനായി അധികൃതര്‍ നല്‍കുന്നത്. സര്‍ട്ടിഫിക്കറ്റില്ലാത്ത ടെക്നീഷ്യന്‍ വിസക്കാര്‍ വിസ മാറ്റുകയോ തങ്ങളുടെ സ്റ്റാറ്റസ് ശരിയാക്കുകയൊ ചെയ്തില്ലെങ്കില്‍ മൂന്നുമാസത്തിന് ശേഷം നടപടി നേരിടേണ്ടി വരും

Advertisment

publive-image

സൗദിയിലുള്ള ടെക്നീഷ്യന്‍ പ്രൊഫഷനിലുള്ള വിസക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റില്ലെങ്കിലും രജിസ്ട്രേഷന്‍ നടത്തി തല്‍ക്കാലം ഇഖാമ പുതുക്കാന്‍ അവസരം നല്‍കുന്നു. എന്നാല്‍ മൂന്നു മാസത്തിനുള്ളില്‍ അത്തരം വിസയിലുള്ളവര്‍ തങ്ങളുടെ വിസയുടെ പ്രൊഫഷന്‍ മാറ്റണമെന്ന് അധികൃതര്‍ അറിയിച്ചു.  മൂന്ന് മാസത്തിനുള്ളില്‍ പ്രൊഫഷന്‍ മാറ്റിയി ല്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്ന് സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സ് അറിയിച്ചു. നിലവിലുള്ള ഇഖാമ പുതുക്കല്‍ തടസ്സമില്ലാതിരിക്കാനാണ് മൂന്നുമാസത്തെ കാലാവധിയും പ്രൊഫഷന്‍ മാറ്റാനുള്ള അവസരവും നല്‍കുന്നത്. ഇക്കാമ പുതുക്കു വാനായി താല്‍ക്കാലിക അംഗത്വം നല്‍കും.

publive-image

എന്‍ജിനീയറിങ് മേഖലയിലുള്ള 56 പ്രൊഫഷനുകളിലുള്ളവരുടെ ഇഖാമ പുതുക്കാന്‍ കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സിന്റെ അംഗത്വം നേരത്തെ നിര്‍ബന്ധമാക്കിയിരുന്നു. ഇത് കാരണം ടെക്നീഷ്യന്‍സ് അടക്കമുള്ള 56 പ്രൊഫഷനുകളിലുള്ളവരുടെ വിസ പുതുക്കാന്‍ പ്രയാസം നേരിട്ടിരുന്നു. തല്‍ക്കാലം മൂന്ന് മാസത്തെ കാലാവധിക്കുള്ളില്‍ ഇക്കാമ പുതുക്കുവാനും വിസയിലെ പ്രൊഫഷന്‍ മാറ്റാനും അനുമതി ലഭിച്ചതോടെ ഏതാനും വിദേശികള്‍ക്കെങ്കിലും പ്രശ്ന പരിഹാരത്തിന് വഴിതെളിഞ്ഞിരിക്ക യാണിപ്പോള്‍

30 ടെക്‌നീഷ്യൻ (ഫന്നി) പ്രൊഫഷനുകൾക്കാണ് മൂന്നു മാസം മുമ്പ് കൗൺസിൽ ഓഫ് എൻജിനീയേഴ്‌സിന്റെ അംഗീകാരം നിർബന്ധമാക്കിയത്. ഇതിന് പുറമെ നേരത്തെ മറ്റു 26 പ്രൊഫഷനുകൾക്കും രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിരുന്നു.  56 പ്രൊഫഷനുകളുടെ വിവരങ്ങൾ കൗൺസിൽ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Advertisment