Advertisment

ജയയുമായുള്ള പിണക്കം മറന്ന് ഐശ്വര്യാ റായിയെ പുകഴ്ത്തി നടി രേഖ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ബച്ചൻ കുടുംബത്തിലെ ചില്ലറ പിണക്കങ്ങള്‍ ബോളിവുഡില്‍ സംസാരമാണ് . ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രശസ്തയായ അമ്മായിയമ്മയും മരുമകളും തമ്മില്‍ അത്ര സ്വരചേര്‍ച്ചയിലല്ലെന്ന് പരസ്യമായ രഹസ്യമാണ് .

അതുപോലെ തന്നെയാണ് ജയാ ബച്ചനും മുന്‍ നായിക രേഖയും തമ്മിലും . എന്നാല്‍ ജയാബച്ചനും രേഖയും തമ്മിലുള്ള ശീതയുദ്ധമൊന്നും കാര്യമാക്കാതെയാണ് ഐശ്വര്യ രേഖുമായി സൗഹൃദം സൂക്ഷിക്കുന്നത്. അവാർഡ് ദാനച്ചടങ്ങുകൾക്കും മറ്റു പല അവസരങ്ങളിലും രേഖയെ കാണുമ്പോൾ അമ്മ എന്നാണ് ഐശ്വര്യ രേഖയെ അഭിസംബോധന ചെയ്യുന്നത്.

ആ സ്നേഹം രേഖയ്ക്ക് ആഷിനോട് ഉണ്ട് . അതിനാലാണ് സിനിമാമേഖലയിൽ ഇരുപതു വർഷം പൂർത്തിയാക്കിയ ഐശ്വര്യയെ അഭിനന്ദിച്ചുകൊണ്ട് രേഖ ആഷിനു കത്തെഴുതിയത്.

എന്റെ ആഷ് എന്ന അഭിസംബോധനയോടെയാണ് രേഖ എഴുതിത്തുടങ്ങിയത്.

സ്വയം തീരുമാനിച്ച ലക്ഷ്യത്തിലേക്ക് അല്ലലില്ലാതെ ഒഴുകുന്ന നദിയാണവൾ. ഒട്ടും നാട്യമില്ലാതെ തടഞ്ഞുനിൽക്കാതെ ലക്ഷ്യത്തിലേക്ക് സുഗമമായൊഴുകുകയാണവൾ എന്ന ആമുഖത്തോടെയാണ് സിനിമയിൽ 20 വർഷം പൂർത്തിയാക്കിയ ഐശ്വര്യക്ക് രേഖ കത്തെഴുതിയത്.

'നീ പറഞ്ഞ കാര്യങ്ങളെക്കുറിച്ചും ചെയ്ത കാര്യങ്ങളെക്കുറിച്ചും ആളുകൾ ചിലപ്പോൾ മറന്നു പോയേക്കാം. പക്ഷേ നീ മറ്റുള്ളവർക്കു നൽകുന്ന ഫീൽ എന്താണോ അതനുസരിച്ചായിരിക്കും അവരുടെ മനസ്സിൽ നീയെന്നും ഓർമ്മിക്കപ്പെടുക.

നിന്റെ ഉള്ളിലെ ധൈര്യവും നിന്റെ ഊർജ്ജവുമാണ് നീ സംസാരിക്കും മുമ്പു തന്നെ നിന്നെക്കുറിച്ചു പറഞ്ഞു തുടങ്ങുക. ധൈര്യമാണ് എല്ലാ ഗുണങ്ങളുടേയും അടിസ്ഥാനം എന്നതിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് നീ.

നമ്മളെടുക്കുന്ന ശ്വാസത്തിന്റെ കണക്കനുസരിച്ചല്ല ജീവിതം അളക്കുന്നത് മറിച്ച് നമ്മള്‍ ശ്വാസമെടുക്കുന്ന നിമിഷങ്ങളെ വച്ചാണ്. നിനക്കിഷ്ടമുള്ള കാര്യങ്ങളാണ് നീ ചെയ്യുന്നത് അതുകൊണ്ടു കൂടിയാണ് ആളുകൾക്ക് നിന്റെമേൽ നിന്ന് കണ്ണെടുക്കാനാകാത്തതും. നീ നീയായിയിരിക്കാൻ എപ്പോഴും ശ്രദ്ധിക്കുന്നു.

നീ ഒരുപാടു ദൂരങ്ങൾ താണ്ടിയിരിക്കുന്നു. പ്രശ്നങ്ങളിൽ നിന്ന് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയർന്നാണ് ഇതൊക്കെ സാധ്യമാക്കിയതെന്നും എനിക്കറിയാം.'

indian cinema
Advertisment