Advertisment

ദേ​ശീ​യ വ​നി​ത ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ രേ​ഖ ശ​ര്‍​മ പഴയ ട്വീറ്റുകള്‍ നീക്കം ചെയ്തു

New Update

മും​ബൈ: ദേ​ശീ​യ വ​നി​ത ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ രേ​ഖ ശ​ര്‍​മ അ​വ​രു​ടെ പ​ഴ​യ ട്വീ​റ്റു​ക​ള്‍ നീ​ക്കം ചെ​യ്തു. ട്വി​റ്റ​റി​ലെ കു​ത്തി​പ്പൊ​ക്കി​നെ തു​ട​ര്‍​ന്നാണ് അ​വ​ര്‍ പഴയ ട്വീറ്റുകള്‍ നീക്കം ചെയ്തത്.

Advertisment

publive-image

മു​ന്‍​പ് ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ​രി​ഹ​സി​ക്കു​ന്ന​തും ലൈം​ഗീ​ക ചു​വ​യു​ള്ള ത​മാ​ശ​ക​ളും ഉ​ള്‍​പ്പെ​ടു​ന്ന ട്വീ​റ്റു​ക​ളാ​ണ് ആ​ളു​ക​ള്‍ റീ ​ട്വീ​റ്റ് ചെ​യ്യാ​ന്‍ തു​ട​ങ്ങി​യ​ത്. ഇ​തോ​ടെ രേ​ഖാ ശ​ര്‍​മ അ​വ​രു​ടെ പ​ഴ​യ ട്വീ​റ്റു​ക​ളെ​ല്ലാം നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു. രേ​ഖ ശ​ര്‍​മ​യു​ടെ ട്വി​റ്റ​ര്‍ പ്രൊ​ഫൈ​ല്‍ ഇ​പ്പോ​ള്‍ ലോ​ക്ക് ചെ​യ്തി​രി​ക്കു​ക​യാ​ണ്.

രേ​ഖ ശ​ര്‍​മ​യു​ടെ 2012 മു​ത​ല്‍ 2014 വ​രെ​യു​ള്ള ട്വീ​റ്റു​ക​ളാ​ണ് എ​തി​രാ​ളി​ക​ള്‍ ഷെ​യ​ര്‍ ചെ​യ്ത​ത്. ഈ ​ട്വീ​റ്റു​ക​ള്‍ സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ ലൈം​ഗീ​ക ചു​വ​യു​ള്ള പ​രി​ഹാ​സ​ങ്ങ​ളും പ്ര​ധാ​ന​മ​ന്ത്രി മോ​ദി, ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ള്‍ തു​ട​ങ്ങി​യ രാ​ഷ്ട്രീ​യ​ക്കാ​ര്‍​ക്കു നേ​രെ​യു​ള്ള പ​രി​ഹാ​സ​ങ്ങ​ളും നി​റ​ഞ്ഞ​വ​യാ​യി​രു​ന്നു.

'ലൗ ​ജി​ഹാ​ദ്' വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ഹാ​രാ​ഷ്ട്ര ഗ​വ​ര്‍​ണ​ര്‍ ഭ​ഗ​ത് സിം​ഗ് കോ​ഷി​യാ​രി​യു​മാ​യി രേ​ഖ ശ​ര്‍​മ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ട്വി​റ്റ​റി​ല്‍ കു​ത്തി​പ്പൊ​ക്ക​ല്‍ ആ​രം​ഭി​ച്ച​ത്.

rekhasarma old tweet
Advertisment