Advertisment

ഓഹരി വില്പനയ്ക്ക് ഒരുങ്ങി റിലയന്‍സ് ജനറല്‍ ഇന്‍ഷ്യൂറന്‍സ്

New Update

കൊച്ചി:  പ്രമുഖ ഇന്‍ഷ്യൂറന്‍സ് ദാതാക്കളായ റിലയന്‍സ് ജനറല്‍ ഇന്‍ഷ്യൂറന്‍സിന് ഓഹരി വില്പനയ്ക്കുള്ള അനുമതി ലഭിച്ചു. റിലയന്‍സ് ജനറല്‍ ഇന്‍ഷ്യൂറന്‍സ് 25 ശതമാനത്തോളം ഓഹരി വില്‍പ്പനയാണ് നടത്തുന്നത്. 1,67,69,995 പുതിയ ഓഹരികള്‍ക്ക് പുറമെ 5,03,09,984 ഓഹരി ഓഫര്‍ ഫോര്‍ സെയില്‍ പ്രക്രിയയില്‍ വില്‍ക്കുകയാണ് ആദ്യ ലക്ഷ്യം, ഓഹരിയുടെ മുഖവില 10 രൂപയായിരിക്കും.

Advertisment

publive-image

ഓസ്‌വാള്‍ ഇന്‍വെസ്‌റ്‌മെന്റ്‌സ് അഡ്വൈസറിസ് ലിമിറ്റഡ് , ക്രെഡിറ്റ് സുയസ്സ് സെക്യൂരിറ്റീസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് , എടേല്‍വെയ്‌സ് ഫിനാന്‍ഷ്യല്‍ സെര്‍വിസ്സ് ലിമിറ്റഡ്, യു ബി സ് സെക്യൂരിറ്റീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഓഹരി വില്പനയുടെ ആഗോള കോ ഓര്‍ഡിനേറ്റേഴ്‌സ്.

ഹൈടോങ് സെക്യൂരിറ്റീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഐ ഡി ബി ഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് & സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവരാണ് മാനേജര്‍മാര്‍. കാര്‍വി കമ്പ്യൂട്ടര്‍ ഷെയര്‍ പ്രൈവറ്റ് ലിമിറ്റഡാണ് രജിസ്ട്രാര്‍. ഓഹരി വില്‍പനയിലൂടെ സമാഹരിയ്ക്കുന്ന തുക ബിസിനസ്സിന്റെ വളര്‍ച്ചയ്ക്കും പൊതുവായ ആവശ്യങ്ങള്‍ക്കും വിനിയോഗിയ്ക്കും.

ഫയര്‍, മോട്ടോര്‍, ആരോഗ്യം, ഭവനം, യാത്ര, കാലാവസ്ഥ എന്നിങ്ങനെ വിവിധ ഇന്‍ഷ്യൂറന്‍സ് ഉത്പന്നങ്ങള്‍ റിലയന്‍സ് ജനറല്‍ നല്‍കുന്നുണ്ട്.

reliance
Advertisment