മതങ്ങള്‍ക്ക് സ്വതന്ത്രമായി വിശ്വാസജീവിതം സാധ്യമാകണം: മാര്‍ ആലഞ്ചേരി

സാബു ജോസ്
Monday, December 24, 2018

കൊച്ചി:  സഹോദരനെ ആദരിക്കുന്ന ഈശ്വര ദര്‍ശനമാണു കേരളത്തിലെ വിവിധ മതവിശ്വാസികള്‍ നൂറ്റാണ്ടുകളായി അനുവര്‍ത്തിക്കുന്നതെന്നു സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി.

മതങ്ങള്‍ക്ക്‌ സ്വതന്ത്രമായ വിശ്വാസജീവിതം സാധ്യമാകണം. വിശ്വാസികള്‍ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും കണ്ണികളായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു. സിറോ മലബാര്‍ സഭയുടെ ലെയ്‌റ്റി ഫോറങ്ങളുടെ ആഭിമുഖ്യത്തില്‍ നടന്ന ക്രിസ്‌മസ്‌-മത-സാംസ്‌കാരിക സദസ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇതര മതങ്ങളെ ആദരിക്കുന്നത്‌ മതേതര കേരളത്തിന്റെ സംസ്‌കാരമാണെന്ന്‌ അധ്യക്ഷപ്രസംഗത്തില്‍ ജസ്‌റ്റിസ്‌ സിറിയക്‌ ജോസഫ്‌ പറഞ്ഞു. കൂരിയ ബിഷപ്‌ മാര്‍ സെബാസ്‌റ്റ്യന്‍ വാണിയപ്പുരയ്‌ക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി.

എം.പി. ജോസഫ്‌, എം.പി. ഫൈസല്‍ അസ്‌ഹരി, അഡ്വ. ഈശാനന്‍ നമ്പൂതിരിപ്പാട്‌, അഡ്വ. ജോസ്‌ വിതയത്തില്‍, സാബു ജോസ്‌, ബാബു ജോസഫ്‌, ഡോ. കൊച്ചുറാണി ജോസഫ്‌, വി.വി. അഗസ്‌റ്റിന്‍, ഡേവിസ്‌ വല്ലൂരാന്‍, ഡെന്നി തോമസ്‌, റാണി മത്തായി, സെബാസ്‌റ്റ്യന്‍ വടശേരി, ബെന്നി ആന്റണി, ജോയി പ്ലാക്കാടന്‍, ജോസി പി. ആന്‍ഡ്രൂസ്‌, കെ.പി. ജോസ്‌, പി.എം. സണ്ണി, അനില്‍ പാലത്തിങ്കല്‍, ബ്രദര്‍ അമല്‍ എന്നിവര്‍ പ്രസംഗിച്ചു.

×