കുർബാനയ്ക്ക് ആരും പണം അടയ്ക്കേണ്ട. ക്രിസ്തുവിന്റെ ബലി സൗജന്യമെന്ന് ഫ്രാൻസിസ് പാപ്പായുടെ നിര്‍ണ്ണായക പ്രഖ്യാപനം

Saturday, March 10, 2018

വത്തിക്കാന്‍ സിറ്റി:  വിശുദ്ധ ബലിക്കായി ആരും പണമടക്കേണ്ട, ദിവ്യബലി യേശുവിന്റെ ബലിയാണ് ​അത് സൗജന്യമാണ്. ആർക്കെങ്കിലും അതിന് കാണിക്ക നൽകാൻ താല്പര്യമുണ്ടെങ്കിൽ അതു ചെയ്യുക. ബാഹ്യമായ മറ്റു ചിലവുകളെ ദിവ്യബലിയുമായി ഉൾച്ചേർക്കുവാൻ പാടില്ല. പക്ഷേ, ഒരിക്കലും കുർബാനയ്ക്ക് കപ്പം കൊടുക്കേണ്ട.

എല്ലാ ബുധനാഴ്ചകളിലെയും പതിവ് പൊതുദർശന വേളയിൽ വിശ്വാസികളെ പഠിപ്പിക്കുമ്പോഴാണ് മാർപാപ്പ ഇത് പറഞ്ഞത്.

ഏതാനും ആഴ്ചകളായി ദിവ്യബലിയെ പറ്റി പഠിപ്പിച്ച് വരികയായിരുന്നു. അതിന്റെ തുടർച്ചയായാണ്‌ ദിവ്യബലിയിലെ ദിവ്യകാരുണ്യ പ്രാർത്ഥനയെ പറ്റിയും പഠിപ്പിച്ചത്.

ദിവ്യബലിയുടെ കേന്ദ്രമായ ഈ പ്രാർത്ഥന മെല്ലെ മെല്ലെ നമ്മുടെ ജീവിതത്തെ തന്നെ ബലി ആക്കുവാൻ നമ്മെ​ഓർമിപ്പിക്കുന്നു. ക്രിസ്തുവിന്റെ തിരുശരീരവും തിരുരക്തവും ആകുന്ന അപ്പത്തിന്റെയും വീഞ്ഞിന്റെയും സമർപ്പണം വഴി നാം കുരിശിലെ അനുരഞ്ജന ബലിയുമായി ഒന്നാകുന്നു.

ക്രിസ്തുവിന്റെ മരണ- ഉത്‌ഥാന ​രഹസ്യങ്ങളുടെ അനുസ്മരണ വഴി ദിവ്യകാരുണ്യ പ്രാർത്ഥന നമ്മെ പരിശുദ്ധാത്മാവിൽ ക്രിസ്തുവിന്റെ മൗതിക ശരീരത്തിലെ പരസ്പരം കൂട്ടായ്മയിലും, ക്രിസ്തുവിന്റെ അനന്തമായ പിതാവിനോടുള്ള പുകഴ്ചയുടെയും​മാദ്ധ്യസ്ഥതയിലും പങ്കു കാരാക്കുന്നു.

അങ്ങനെ ഓരോ ദിവസവും വിശ്വാസികൾ മുഴുവനായി ഈ വിശ്വാസ രഹസ്യത്തിൽ പ്രവേശിക്കുന്നത് വഴി പാപ പരിഹാരത്തിനും മാനവകുലത്തിന്റെ ഐക്യത്തിനും സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു.

​അതുവഴി​ പതിയെപ്പതിയെ നമ്മുടെ ജീവിതം മുഴുവൻ ഒരു ബലിയായി മാറാൻ ദിവ്യകാരുണ്യ പ്രാർത്ഥന നമ്മെ പഠിപ്പിക്കുന്നു.

ക്രിസ്തുശിഷ്യനിൽനിന്ന് ഒരിക്കലും നഷ്ടമാകാൻ പാടില്ലാത്ത മൂന്ന് മനോഭാവങ്ങൾ:
ഏത് സാഹചര്യത്തിലും എപ്പോഴും നന്ദി അർപ്പിക്ക​ൽ,​ നമ്മുടെ ജീവിതം മറ്റുള്ളവർക്ക് ഒരു സ്നേഹ സമ്മാനമാക്കൽ,
സഭയുമായും മറ്റുള്ളവരുമായും സ്ഥായിയായ കൂട്ടായ്മ രൂപപ്പെടുത്തൽ​എന്നിവയാണെന്നും ഓർമ്മപ്പെടുത്തി​കൊണ്ടാണ് പാപ്പാ തന്റെ പ്രബോധനം അവസാനിപ്പിച്ചത്. ​

×