കുവൈറ്റിലെ എല്ലാ എംബസികളും പാര്‍പ്പിട മേഖലകളില്‍ നിന്നും മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, December 6, 2018

കുവൈറ്റ് : കുവൈറ്റിലെ എല്ലാ എംബസികളും കോണ്‍സുലേറ്റുകളും പാര്‍പ്പിട മേഖലകളില്‍ നിന്നും മാറ്റി സ്ഥാപിക്കണമെന്ന് യൂസഫ് അല്‍ ഫദല എംപി ആവശ്യപ്പെട്ടു. നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കാന്‍ ഈ നടപടി അത്യാവശ്യമാണെന്നും എംപി പറഞ്ഞു .

ജനവാസ മേഖലകളില്‍ എംബസികളും കോണ്‍സുലേറ്റുകളും നിലനില്‍ക്കുന്നത് കനത്ത ഗതാഗത കുരുക്കിന് കാരണമാകുമെന്നും ഇത് ജനങ്ങള്‍ക്ക് അസൗകര്യമാണെന്നും എംപി വ്യക്തമാക്കി .

×