Advertisment

സൈഡസ് കാഡില്ല ആന്റിവൈറല്‍ മരുന്നായ റെംഡസിവിര്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കി; നൂറ് മില്ലിഗ്രാമിന്റെ ഒരു ചെറിയ കുപ്പി മരുന്നിന് 2800 രൂപ !

New Update

ഡല്‍ഹി: കോവിഡിനെതിരെയുളള ആന്റിവൈറല്‍ മരുന്നായ റെംഡസിവിര്‍ പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ സൈഡസ് കാഡില്ല ഇന്ത്യന്‍ വിപണിയില്‍ ഇറക്കി. അമേരിക്കന്‍ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഗിലേഡ് സയന്‍സിന്റെ റെംഡിസിവിര്‍ കുറഞ്ഞവിലയ്ക്കാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്. നൂറ് മില്ലിഗ്രാമിന്റെ ഒരു ചെറിയ കുപ്പി മരുന്നിന് 2800 രൂപയാണ് ഈടാക്കുക എന്ന് കമ്പനി വ്യക്തമാക്കി.

Advertisment

publive-image

റെംഡാക്ക് എന്ന ബ്രാന്‍ഡ് നാമത്തിലാണ് ഇന്ത്യയില്‍ മരുന്ന് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഇന്ത്യയില്‍ ആശുപത്രികളില്‍ വേണ്ടത്ര  സ്റ്റോക്കില്ല എന്ന് കണ്ടാണ് മരുന്ന് വിപണിയില്‍ എത്തിക്കാന്‍ സൈഡ് കാഡില്ല തീരുമാനിച്ചത്.

കോവിഡിന്റെ രോഗലക്ഷണങ്ങള്‍ തീവ്രമായി പ്രകടിപ്പിക്കുന്നവര്‍ക്കാണ് ഈ മരുന്ന് നല്‍കുന്നത്. കമ്പനിയുടെ വിപുലമായ വിതരണ ശൃംഖല വഴി ഇന്ത്യയില്‍ ഒന്നാകെ മരുന്ന് എത്തിക്കാനാണ് കമ്പനി തീരുമാനിച്ചത്. രോഗികള്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് മരുന്ന് വിപണിയില്‍ എത്തിക്കാനാണ് കമ്പനി തീരുമാനിച്ചതെന്ന് കാഡില്ല ഹെല്‍ത്ത്‌കെയര്‍ മാനേജിങ് ഡയറക്ടര്‍ ഡോ ഷാര്‍വില്‍ പട്ടേല്‍ പറഞ്ഞു.

ജൂണിലാണ് റെഡിസിവിര്‍ ഉല്‍പ്പാദിപ്പിക്കാനും വില്‍പ്പന നടത്താനും ഗിലേഡുമായി കാഡില്ല ധാരണയില്‍ എത്തിയത്. കമ്പനിയുടെ ഗുജറാത്തിലെ പ്ലാന്റില്‍ നിന്നാണ് മരുന്ന് വില്‍പ്പനയ്ക്ക് എത്തുക. സൈഡ് കാഡില്ലയുടെ കോവിഡ് വാക്‌സിന്‍ രണ്ടാഘട്ട പരീക്ഷണത്തിലാണ്.

corona virus remdesivir
Advertisment