Advertisment

മുല്ലപ്പെരിയാറിൽ മരം മുറിക്ക് അനുമതി നൽകിയതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ്‌; ഉദ്യേഗസ്ഥരുടെ തലയിൽ കെട്ടിവെച്ച് സർക്കാരിനു രക്ഷപ്പെടാനാകില്ലെന്ന് ചെന്നിത്തല

New Update

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ മരം മുറിക്ക് അനുമതി നൽകിയതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വകുപ്പ് മന്ത്രി അറിഞ്ഞില്ലെന്ന വാദം വിചിത്രമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും കള്ളക്കളി നടത്തുകയാണ്. ഉദ്യേഗസ്ഥരുടെ തലയിൽ കെട്ടിവെച്ച് സർക്കാരിനു രക്ഷപ്പെടാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു.

Advertisment

publive-image

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ നന്ദി അറിയിച്ച് കൊണ്ടുള്ള കത്ത് വ്യക്തമാകുന്നത് സർക്കാരിൻ്റെ അറിവോടെ തന്നെയാണു മരംമുറിക്ക് അനുമതി നൽകിയിരിക്കുന്നത് എന്നാണ്. നേരത്തെ മുഖ്യമന്ത്രിയുടെ പല നിലപാടുകളും തമിഴ്നാടിനു സഹായകരമായിരുന്നു.

സമിതിക്ക് മുന്നിലും സർക്കാർ ഒത്ത് കളിച്ചുവെന്ന് വ്യക്തമാകുന്നതാണു മരംമുറിക്ക് നൽകിയ അനുമതി. മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാരിനു ഗുരുതര വീഴ്ചകളാണ് അടിക്കടി ഉണ്ടാകുന്നത്. ഇത് സർക്കാർ ബോധപുർവ്വം ചെയ്യുന്നതാണെന്നു രമേശ് ചെന്നിത്തല ആരോപിച്ചു.

remesh chennithala
Advertisment