Advertisment

രമേശിന്റെ കേരള യാത്രയില്‍ മുഴുവന്‍ സമയവും ഉമ്മന്‍ചാണ്ടിയുണ്ടാവില്ല; ആരോഗ്യമുള്‍പ്പെടെയുള്ള വിഷയങ്ങളെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയുടെ പിന്മാറ്റം ! വന്നാലും വന്നില്ലേലും ഗുണമില്ലാത്തതിനാല്‍ കെപിസിസി പ്രസിഡന്റിന്റെ പേര് ആരും പറഞ്ഞില്ല; ഘടക കക്ഷികളും മൗനം പാലിച്ചതോടെ യാത്രയില്‍ നിന്നും മുല്ലപ്പള്ളി ഔട്ട് ! കൂട്ടായ നേതൃത്വമെന്ന ആവശ്യത്തിനിടയിലും പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ യാത്ര നടത്തുന്നത് ഐ ഗ്രൂപ്പിന് നേട്ടം, യാത്രയുടെ കണ്‍വീനര്‍ സ്ഥാനവും ഐ ഗ്രൂപ്പിന് തന്നെ !

New Update

തിരുവനന്തപുരം: യുഡിഎഫിന്റെ കേരള യാത്ര നേതാക്കള്‍ കൂട്ടായി നയിക്കണമെന്ന ആവശ്യത്തെ വെട്ടി പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ മാത്രമാക്കിയതില്‍ ഐ ഗ്രൂപ്പിന് വിജയം. നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഒപ്പം ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ഒരുമിച്ച് യാത്ര നയിക്കണമെന്നായിരുന്നു ഉയര്‍ന്ന ആവശ്യം.

Advertisment

publive-image

എന്നാല്‍ അതുവേണ്ടെന്നാണ് യുഡിഎഫ് യോഗത്തില്‍ ധാരണയായത്. പ്രതിപക്ഷ നേതാവ് നയിക്കുന്ന യാത്രയുടെ കണ്‍വീനര്‍ സ്ഥാനവും ഐ ഗ്രൂപ്പിനാണ്. വിഡി സതീശനാണ് യാത്രയുടെ കണ്‍വീനര്‍.

ആരോഗ്യ പ്രശ്‌നങ്ങളടക്കമുള്ള വിഷയങ്ങളെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി യാത്രയില്‍ മുഴുവന്‍ സമയം പങ്കെടുക്കാനാവില്ലെന്ന നിലപാട് സ്വീകരിച്ചു ഇതോടെ യാത്രയില്‍ മുഴുവന്‍ സമയം മറ്റംഗങ്ങള്‍ മതിയെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. എ ഗ്രൂപ്പും ഇക്കാര്യത്തില്‍ കാര്യമായ ശാഠ്യം പിടിച്ചില്ല.

കേരളയാത്രയുടെ തുടക്കത്തിലും ഒടുക്കത്തിലും ഉമ്മന്‍ചാണ്ടി പങ്കെടുക്കും. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യമുണ്ടാകും.

എന്നാല്‍ യാത്രയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ കെപിസിസി പ്രസിഡന്റിന്റെ പേര് ആരും പറഞ്ഞില്ല. പ്രസിഡന്റ് മുഴുവന്‍സമയം യാത്രയില്‍ പങ്കെടുക്കണമെന്ന് ആരും പറയാതായതോടെ അദ്ദേഹവും നിശബ്ദനായിരുന്നു. ഘടകകക്ഷികളും മുല്ലപ്പള്ളിയുടെ പേര് പറഞ്ഞില്ല.

യാത്രയിലുടനീളം ജനകീയ വിഷയങ്ങള്‍ക്ക് അപ്പുറം നഷ്ടപ്പെട്ട വോട്ടുകള്‍ തിരികെയെത്തിക്കാനുള്ള നീക്കങ്ങളാണ് നടത്തേണ്ടതെന്ന് യുഡിഎഫ് യോഗം വിലയിരുത്തി. മതനേതാക്കളെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാണ് യാത്ര പ്രധാനമായും ലക്ഷ്യമിടുന്നത്.

remesh chennithala kerala yathra
Advertisment