Advertisment

രമേശ് ചെന്നിത്തലയുടെ മകന്‍ ഡോ.രോഹിത് വിവാഹിതനായി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തലയുടെ മകൻ ഡോ. രോഹിത് വിവാഹിതനായി. വ്യവസായിയായ ഭാസിയുടെ മകൾ ശ്രീജ ഭാസി ആണ് വധു.

Advertisment

അങ്കമാലി ആഡ്ലക്സ് കൺവെൻഷൻ സെന്ററിൽ വെച്ചായിരുന്നു ചടങ്ങുകൾ.  രോഹിത് കൊച്ചിയിലും ശ്രീജ അമേരിക്കയിലും ഡോക്ടര്‍മാരാണ്.

publive-image

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസ് ദേശീയ വക്താവ് മനീഷ് തിവാരി, കര്‍ണ്ണാടക മന്ത്രി ഡികെ ശിവകുമാര്‍, സംസ്ഥാന മന്ത്രിമാരായ എസി മൊയ്തീന്‍, വിഎസ് സുനില്‍കുമാര്‍, എ.കെ ശശീന്ദ്രന്‍, സി. രവീന്ദ്രനാഥ് , മുന്‍ മന്ത്രിമാരായ എംഎ ബേബി , കെഎം മാണി , അബ്ദറബ്ബ് , എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എംപി വീരേന്ദ്ര കുമാര്‍, വയലാര്‍ രവി ,

എംഎ യൂസഫ് അലി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള, എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ഗള്‍ഫ് വ്യവസായി എം എ യൂസഫലി, കുവൈറ്റ് വ്യവസായി കെജി എബ്രഹാം, ബെന്നി ബഹനാന്‍, ഡിജിപി ലോക്‌നാഥ് ബഹ്‌റ , കല്യാണ്‍ ടെക്‌സ്‌റ്റൈല്‍സ് എംഡി ടി എസ് പട്ടാഭിരാമന്‍ , മമ്മൂട്ടി, എംജി ശ്രീകുമാര്‍ , സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സെന്റ് നെല്ലിക്കുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Advertisment