കോവിഡ് പ്രതിരോധത്തിന് സര്‍ക്കാരിന് പൂര്‍ണ പിന്തുണ, അഭിപ്രായ വ്യത്യാസങ്ങളെല്ലാം മാറ്റിവച്ച് യുഡിഎഫ് ഒപ്പം നില്‍ക്കും; ബഡായി അടിക്കാനുള്ള അവസരമാക്കാതെ പ്രതിപക്ഷ അഭിപ്രായം കൂടി പരിഗണിക്കണമെന്ന് ചെന്നിത്തല

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, April 24, 2021

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് സര്‍ക്കാരിന് പൂര്‍ണ പിന്തുണയെന്ന് പ്രതിപക്ഷ നേതാവ്. അഭിപ്രായ വ്യത്യാസങ്ങളെല്ലാം മാറ്റിവച്ച് യുഡിഎഫ് ഒപ്പം നില്‍ക്കും.

ബഡായി അടിക്കാനുള്ള അവസരമാക്കാതെ പ്രതിപക്ഷ അഭിപ്രായം കൂടി പരിഗണിക്കണം. പരിഭ്രാന്തിക്കിടയാക്കുന്ന ഒരു നടപടിയും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. വാക്സീന്‍ ചലഞ്ച് പ്രതിപക്ഷം ഏറ്റെടുക്കില്ല, പണമില്ലാതെ എന്തിനാണ് പദ്ധതി പ്രഖ്യാപിച്ചതെന്നും ചെന്നിത്തല ചോദിച്ചു.

×