Advertisment

യുഡിഎഫിന്റെ തോല്‍വിക്ക് കാരണം കോവിഡും പ്രളയവും സംഘടനാ ദൗര്‍ബല്യവും; അശോക് ചവാന്‍ കമ്മിറ്റിക്കു മുന്നില്‍ രമേശ് ചെന്നിത്തലയുടെ വിശദീകരണം

New Update

തിരുവനന്തപുരം: യുഡിഎഫിന്റെ തോല്‍വിക്ക് കാരണം കോവിഡും പ്രളയവും സംഘടനാദൗര്‍ബല്യവുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അശോക് ചവാന്‍ കമ്മിറ്റിക്കുമുന്നിലാണ് രമേശ് ചെന്നിത്തല വിശദീകരണം നല്‍കിയത്.

Advertisment

publive-image

ബൂത്തുതല പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കോവിഡ് കാരണം കഴിഞ്ഞില്ല. സിപിഎം പാര്‍ട്ടി പ്രവര്‍ത്തകരെ കോവിഡ് സന്നദ്ധപ്രവര്‍ത്തകരാക്കി പ്രചാരണം നടത്തി. മു‍സ്‌‍ലിം വോട്ടുകള്‍ മറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

സിഎഎ ഉള്‍പ്പെടെയുള്ള കേന്ദ്രപ്രഖ്യാപനങ്ങള്‍ എൽഡിഎഫ് അനുകൂല ന്യൂനപക്ഷവികാരമുണ്ടാക്കി. കോണ്‍ഗ്രസിന് സാധ്യതയുള്ള മണ്ഡലങ്ങളില്‍ ബിജെപി സിപിഎമ്മിന് വോട്ട് മറിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു.

remesh chennithala remesh chennithala speaks
Advertisment