Advertisment

പിടിഎ അംഗമായ ആളെ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചത് പോക്‌സോ കേസുകളില്‍ ഏറ്റവും കൂടുതല്‍ വിധികള്‍ പ്രഖ്യാപിച്ച ജഡ്ജിമാരെ അടക്കം തഴഞ്ഞ്; ഇദ്ദേഹം പരമയോഗ്യനെന്നാണ് മുഖ്യമന്ത്രി പറയുന്നത്; ഇങ്ങനെയുള്ള പരമയോഗ്യന്മാര്‍ ഇനിയും മുഖ്യമന്ത്രിയുടെ കസ്റ്റഡിയില്‍ ഉണ്ടോ?: കൊവിഡില്‍ കേരളത്തെ കേന്ദ്രം അഭിനന്ദിച്ചിട്ടുണ്ടെങ്കില്‍ കേന്ദ്രത്തിന് കാര്യമായ എന്തോ കുഴപ്പമുണ്ടെന്ന് ചെന്നിത്തല

New Update

തിരുവനന്തപുരം: പിടിഎ അംഗമായ ആളെ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. പോക്‌സോ കേസുകളില്‍ ഏറ്റവും കൂടുതല്‍ വിധികള്‍ പ്രഖ്യാപിച്ച ജഡ്ജിമാരെ അടക്കം തഴഞ്ഞാണ് മുഖ്യമന്ത്രി പിടിഎ അംഗത്തെ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചത്.

Advertisment

publive-image

ഇദ്ദേഹം പരമയോഗ്യനെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇങ്ങനെയുള്ള പരമയോഗ്യന്മാര്‍ ഇനിയും മുഖ്യമന്ത്രിയുടെ കസ്റ്റഡിയില്‍ ഉണ്ടോയെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് ചോദിച്ചു.

കൊവിഡ് പ്രവര്‍ത്തനത്തില്‍ കേരളത്തെ കേന്ദ്രം അഭിനന്ദിച്ചു എന്ന റിപ്പോര്‍ട്ടിനെയും അദ്ദേഹം പരിഹസിച്ചു. കേരളത്തെ കേന്ദ്രം അഭിനന്ദിച്ചിട്ടുണ്ടെങ്കില്‍ കേന്ദ്രത്തിന് കാര്യമായ എന്തോ കുഴപ്പമുണ്ടെന്നാണ് മനസ്സിലാക്കേണ്ടതെന്നാണ് ചെന്നിത്തല പറഞ്ഞത്.

remesh chennithala latest news cm pinarayi all news
Advertisment