Advertisment

സിനിമയില്‍ ചിരി പടര്‍ത്തിയ ഈ രംഗം യുഡിഎഫ് ജീവിതത്തില്‍ പകര്‍ന്നാടിയപ്പോള്‍ ഒരുപാട് കുടുംബങ്ങളില്‍ നിരാശ പടര്‍ത്തി;  ചെന്നിത്തലയെ അന്നംമുടക്കിയായി ചിത്രീകരിച്ച് മമ്മൂട്ടി ചിത്രത്തിന്റെ വീഡിയോ പങ്കിട്ട് എംഎം മണി

New Update

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് അരി നല്‍കുന്നത് തെരഞ്ഞെടുപ്പ് കമീഷന്‍ തടഞ്ഞത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്തിന്റെ അടിസ്ഥാനത്തിലാണെന്നതിന്റെ രേഖകള്‍ പുറത്തുവന്നതിന് പിന്നാലെ സൈബര്‍ സിപിഐഎം അദ്ദേഹത്തെ വിശേഷിച്ചത് അന്നം മുടക്കി ചെന്നിത്തല എന്നാണ്.

Advertisment

publive-image

ഈ പ്രചരണത്തിന് ശക്തി പകരാന്‍ മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടന്‍ സിനിമയിലെ ഒരു രംഗമാണ് സിപിഐഎം പ്രവര്‍ത്തകര്‍ ഉപയോഗിച്ചത്. സിനിമയിലെ ഫ്രാന്‍സിസ് എന്ന കഥാപാത്രത്തിന്റെ ചെറുപ്പക്കാലത്തെയാണ്, ചെന്നിത്തലയെ അന്നംമുടക്കിയായി ചിത്രീകരിക്കാന്‍ സൈബര്‍ സിപിഐഎം ഉപയോഗിച്ചിരിക്കുന്നത്. വീഡിയോ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തു.

https://www.facebook.com/watch/?v=271620827771038

ഇപ്പോഴിതാ, മന്ത്രി എംഎം മണിയും വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചു. സിനിമയില്‍ ചിരി പടര്‍ത്തിയ ഈ രംഗം യുഡിഎഫ് ജീവിതത്തില്‍ പകര്‍ന്നാടിയപ്പോള്‍ ഒരുപാട് കുടുംബങ്ങളില്‍ നിരാശ പടര്‍ത്തി എന്ന് പറഞ്ഞുകൊണ്ടാണ് മന്ത്രി മണി വീഡിയോ ഷെയര്‍ ചെയ്തത്.

remesh chennithala viral video
Advertisment