Advertisment

കുവൈറ്റില്‍ നിന്നും പ്രവാസികള്‍ അയക്കുന്ന പണത്തില്‍ 50 ശതമാനം കുറവ് രേഖപ്പെടുത്തി

New Update

കുവൈറ്റ് : കുവൈറ്റില്‍ കൊറോണ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ മൂലം പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ 50 ശതമാനത്തോളം കുറവ്. മണി എക്‌സ്‌ചേഞ്ച് കമ്പനികളാണ് ഇക്കാര്യം വ്യക്തമായത്. കൊറൊണ വ്യാപനത്തിന്റെ തുടക്കത്തില്‍ 30 ശതമാനം കുറവും പിന്നീട് 50 ശതമാനവും ആകുകയായിരുന്നു.

publive-image

പ്രതിസന്ധി ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ സേവനം നല്‍കുന്ന എക്‌സ്‌ചേഞ്ച് കമ്പനികളെയും ബാധിച്ചിട്ടുണ്ട്. കുവൈറ്റില്‍ പ്രവര്‍ത്തിക്കുന്ന 39 എക്‌സ്‌ചേഞ്ച് കമ്പനികളില്‍ 12 എണ്ണം മാത്രമാണ് ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ സേവനം നല്‍കുന്നത്.

kuwait kuwait latest
Advertisment