Advertisment

'റിമൂവ് ചൈന ആപ്‌സ്' ശ്രദ്ധേയമാകുന്നു; രണ്ടാഴ്ചയ്ക്കുള്ളില്‍ ഡൗണ്‍ലോഡ് ചെയ്തത് നിരവധി പേര്‍; ചൈനീസ് ഉത്പന്നങ്ങളുടെ 'ബഹിഷ്‌കരണം' തുടരുന്നു

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിക്കെ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന കാമ്പയിന്‍ ജനശ്രദ്ധ നേടുന്നു.

മാഗ്‌സസെ അവാര്‍ഡ് ജേതാവും ഇന്ത്യന്‍ സംരഭകനുമായ സോനം വാംഗ്ചുക് തുടക്കമിട്ട പ്രചാരണം നിരവധി പേരാണ് ഏറ്റെടുത്തത്.

'നമ്മുടെ സൈനികര്‍ അതിര്‍ത്തിയില്‍ കഷ്ടപ്പെടുന്നു. നമ്മള്‍ ചൈനീസ് ഉത്പന്നങ്ങള്‍ വാങ്ങി അവര്‍ക്ക് കോടികള്‍ നല്‍കുന്നു. ഈ വ്യാപാരത്തിലൂടെ അവര്‍ അവരുടെ സൈനികരെ യുദ്ധസജ്ജരാക്കുന്നു'-വാംഗ്ചുക് പറഞ്ഞു.

ചൈനീസ് ആപ്പുകള്‍ റിമൂവ് ചെയ്യാന്‍ സഹായിക്കുന്ന 'റിമൂവ് ചൈന ആപ്‌സ്' എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇന്‍സ്റ്റാള്‍ ചെയ്തത് ലക്ഷക്കണക്കിന് പേരാണ്.

ഉപയോക്താക്കളുടെ ഫോണിലുള്ള ചൈനീസ് ആപ്പുകള്‍ കണ്ടെത്തി നീക്കം ചെയ്യുന്നതിനാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്. ജയ്പൂരിലെ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി പുറത്തിറക്കിയ ആപ്പ് മേയ് 17 മുതലാണ് പ്ലേ സ്‌റ്റോറില്‍ ലഭ്യമായത്.

Advertisment