Advertisment

രേഖകളെല്ലാം നശിപ്പിച്ചു; റേഷന്‍ കാര്‍ഡുമായി എത്തിയപ്പോള്‍ വോട്ട് ചെയ്യാന്‍ എല്‍ഡിഎഫ് ഏജന്റുമാര്‍ സമ്മതിച്ചതുമില്ല ; രമ്യ ഹരിദാസിന്റെ പിതാവിന് വോട്ട് ചെയ്യാനായില്ല

New Update

കോഴിക്കോട്: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കുന്ദമംഗലം ബ്ലോക്ക പഞ്ചായത്ത് പ്രസിഡന്റുമായ രമ്യഹരിദാസിന്റെ പിതാവ് വോട്ടുചെയ്യാതെ മടങ്ങി. ആവശ്യമായ രേഖകള്‍ ഇല്ലാത്തതിനാലാണ് കുറ്റിക്കാട്ടൂരിലെ 89ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ പാലാട്ട് മീത്തല്‍ ഹരിദാസന് വോട്ട് രേഖപ്പെടത്താന്‍ കഴിയാതെ പോയത്.

Advertisment

publive-image

റേഷന്‍ കാര്‍ഡുമായാണ് ഹരിദാസന്‍ വോട്ട് ചെയ്യാന്‍ എത്തിയത്. എല്‍ഡിഎഫ് ഏജന്റുമാര്‍ എതിര്‍ത്തതോടെ പ്രിസൈഡിങ് ഓഫീസര്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡോ, ആധാര്‍ കാര്‍ഡോ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു.

തന്റെ രേഖകളെല്ലാം നശിപ്പിച്ചെന്നായിരുന്നു ഹരിദാസിന്റെ മറുപടി. ഇദ്ദേഹമിപ്പോള്‍ ഒറ്റയ്ക്കാണ് ഇപ്പോള്‍ താമസം .

Advertisment