Advertisment

പാര്‍ലമെന്റില്‍ ഗൗരതരമായ ചര്‍ച്ച നടക്കുന്നതിനിടെ സീറ്റില്‍ എഴുന്നേറ്റ് നിന്ന് രമ്യ ഹരിദാസിന്റെ പാട്ട് .....പണിപാളിയതോടെ പ്രതിഷേധമാണെന്ന് പറഞ്ഞ് തലയൂരി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: അമ്മയ്ക്ക് പ്രസവ വേദന, മകള്‍ക്ക് വീണ വായന എന്ന പഴഞ്ചൊല്ലിനെ ഓർമ്മിപ്പിക്കുന്ന ഒരു സംഭവം പാർലമെന്റിൽ അരങ്ങേറിയതാണ് ഇപ്പോത്തെ വിഷയം. തെരഞ്ഞെടപ്പിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ ജയിച്ചു കയറിയ പെങ്ങളുകുട്ടി പറ്റിയ അബദ്ധമാണ് വൈറലാകുന്നത്. കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ബില്‍ ആഭ്യന്തമന്ത്രി അമിത്ഷാ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിനിടെയാണ് സംഭവം.

Advertisment

publive-image

കേരളത്തിന്റെ വനിതാ എം.പി. പാര്‍ലമെന്റില്‍ ഗൗരതരമായ ചര്‍ച്ച നടക്കുന്നതിനിടെ സ്ഥലകാലബോധമില്ലാതെ പാട്ടുപാടുകയായിരുന്നു.

രമ്യ ഹരിദാസാണ് തന്റെ സീറ്റില്‍ എഴുന്നേറ്റ് നിന്ന് പാട്ട് പാടാന്‍ തുടങ്ങിയത്. എല്ലാവരും ശ്രദ്ധിക്കുന്നുവെന്ന് കണ്ടതോടെ 'ഇത് തന്റെ പ്രതിഷേധം' ആണെന്ന് പറഞ്ഞ് എം.പി തടിയൂരി.

അതേസമയം കേരളത്തില്‍ നിന്നുള്ള എം പിമാര്‍ക്ക് മാത്രമാണ് രമ്യ ഹരിദാസ് പാട്ട് പാടുകയാണെന്ന് മനസിലായത്. മറ്റുള്ളവര്‍ എന്താണ് സംഗതി എന്നറിയാതെ അന്തംവിട്ടിരിക്കുകയായിരുന്നു. ബില്ലില്‍ പ്രതിഷേധിച്ച്‌ കേരളത്തില്‍ നിന്നും, തമിഴ് നാട്ടില്‍ നിന്നുമുള്ള എം പിമാര്‍ തങ്ങളുടെ ഭാഷയില്‍ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ പ്രതിഷേധിക്കുകയായിരുന്നു.

പ്രതിഷേധവുമായി എം പിമാര്‍ നടുത്തളത്തിലിറങ്ങിയപ്പോഴാണ് രമ്യ ഹരിദാസ് സീറ്റില്‍ നിന്നും എഴുന്നേറ്റ് നിന്ന് സ്ഥലകാലബോധമില്ലാതെ പാട്ടുപാടിയത്. എന്നാല്‍ ബഹളത്തിനിടയിലും എല്ലാവരും എംപിയുടെ ഗാനം കേട്ടു. ഇതോടെയാണ് ഏവരും രമ്യയെ ശ്രദ്ധിച്ചത്. എന്നാല്‍ സ്ഥലകാലബോധം വന്ന ഇവര്‍ തന്റെ പ്രതിഷേധമാണിതെന്നാണ് പറഞ്ഞത്.

remya haridas
Advertisment