Advertisment

റെനി ജോർജിന്റെ കുടുംബത്തിന് സഹായം നൽകി

New Update

കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പ് (കെ ഐ ജി ) കുവൈത്ത്‌ നടത്തുന്ന സാമൂഹിക ക്ഷേമ പദ്ധതിയായ ഒരുമയിൽ അംഗങ്ങൾ ആയിരിക്കെ മരിച്ച കുടുംബത്തിനുള്ള സഹായം കൈമാറി.റെനി ജോർജിന്റെ കുടുംബത്തിനുള്ള സഹായം ആണ് വിതരണം ചെയ്തത്.

കൊല്ലം ജില്ലയിലെ പത്തനാപുരം വിളയിൽ പുത്തൻ വീട്ടിൽ റെനി ജോർജിൻടെ കുടുംബത്തിനുള്ള 3 ലക്ഷം രൂപയുടെ സഹായം പരേതയുടെ ഭർത്താവ് മാത്യൂസ് കുഞ്ഞുവിനു ജമാഅത്ത് ഇസ്ലാമി കൊല്ലം ജില്ല പ്രസിഡന്റ് മുഹമ്മദ് പണം കൈമാറി.

Advertisment