Advertisment

രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ അന്വേഷണം വേണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി; ഗൊഗോയ് വിരമിച്ചതിനാല്‍ ഹര്‍ജി പ്രസക്തമല്ലാതായി മാറിയെന്ന് കോടതി

New Update

ഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ജഡ്ജിയെന്ന നിലയിലെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ഗൊഗോയി വിരമിച്ചതു ചൂണ്ടിക്കാട്ടിയാണ് നടപടി.

Advertisment

publive-image

പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ച് കഴിഞ്ഞ രണ്ടു വര്‍ഷമായിട്ടും ഹര്‍ജിക്കാര്‍ വാദം കേള്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന്, ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ജസ്റ്റിസ് ഗൊഗോയ് വിരമിച്ചതിനാല്‍ ഈ ഹര്‍ജി പ്രസക്തമല്ലാതായി മാറിയെന്ന് കോടതി അഭിപ്രായപ്പെട്ടു.

ജഡ്ജിയെന്ന നിലയില്‍ ജസ്റ്റിസ് ഗൊഗോയിയുടെ പ്രവര്‍ത്തനങ്ങള്‍ മൂന്നംഗ സമിതിയെക്കൊണ്ട് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് അരുണ്‍ രാമചന്ദ്ര ഹുബികര്‍ എന്നയാളാണ് കോടതിയെ സമീപിച്ചത്. കേസ് ലിസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രജിസ്ട്രിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.

കഴിഞ്ഞ നവംബറില്‍ ചീഫ് ജസ്റ്റിസ് പദവിയില്‍നിന്നു വിരമിച്ച ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി തൊ്ട്ടുപിന്നാലെ രാജ്യസഭാംഗമായി.

renjan gogoi
Advertisment