Advertisment

എന്റെ ഈഗോ എന്റെ കൂടെ നിൽക്കുന്ന ആളിനും പകരാനുള്ള ചാൻസ് ഉണ്ട്, അതുകൊണ്ടാണ് വിവാഹം കഴിക്കാൻ ഞാൻ തീരുമാനിക്കാത്തത് ; പ്രണയം വെളിപ്പെടുത്തി രഞ്ജിനി ഹരിദാസ്‌

author-image
ഫിലിം ഡസ്ക്
New Update

പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞ് രഞ്ജിനി ഹരിദാസ് . പതിനാറ് വര്‍ഷത്തോളമായി അടുത്ത് പരിചയമുള്ള ശരത്താണ് കാമുകന്‍. ഒരു തവണ വിവാഹിതനായ സുഹൃത്തുമായി വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്.

Advertisment

publive-image

പ്രണയത്തിലാണ്. എനിക്ക് 39 വയസുണ്ട്. ഇതെന്റെ ആദ്യത്തെ പ്രണയമല്ല. പതിനാലാം വയസില്‍ പ്രണയിക്കാന്‍ തുടങ്ങിയതാണ്. ഓരോ പ്രണയവും സംഭവിച്ചപ്പോള്‍ ഏറ്റവും ആത്മാര്‍ഥമായി തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ എന്തൊക്കെയോ കാരണങ്ങളാല്‍ ഒന്നും സക്‌സസ് ആയില്ല.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പ്രണയസന്ദേശം ശരത്തിനുള്ളതാണ്. പതിനാറ് വര്‍ഷത്തോളമായിട്ടുള്ള എന്റെ സുഹൃത്താണ് ശരത്. പക്ഷേ പ്രണയം തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം. ആള്‍ വിവാഹിതനായിരുന്നു. ഞാനാകട്ടെ മറ്റൊരു റിലേഷന്‍ഷിപ്പിലും. രണ്ട് പേരും സിംഗിളായതും ഞങ്ങള്‍ക്കിടയില്‍ പ്രണയം സംഭവിച്ചതും ഇപ്പോഴാണ്. പക്ഷേ ഇത് വിവാഹത്തിലേക്ക് കടക്കുമോ എന്ന് എനിക്ക് അറിയില്ല.

കല്യാണം കഴിക്കാം എന്നൊരു ലീഗൽ കോൺട്രാക്ട് ഞാൻ വെക്കാറില്ല, വിവാഹം കഴിച്ചാൽ പ്രെഷർ കൂടും. എന്നെകുറിച്ച് എനിക്ക് നന്നായി അറിയാം, എനിക്ക് നല്ല ഈഗോ ഉണ്ട്, മാത്രമല്ല ഞാൻ നല്ല ദേഷ്യക്കാരി കൂടിയാണ്, എന്റെ ഈഗോ എന്റെ കൂടെ നിൽക്കുന്ന ആളിനും പകരാനുള്ള ചാൻസ് ഉണ്ട്, അതുകൊണ്ടാണ് വിവാഹം കഴിക്കാൻ ഞാൻ തീരുമാനിക്കാത്തത് എന്ന് താരം പറയുന്നു

renjini haridas
Advertisment