Advertisment

ഷെയ്ന്‍ നിഗമിനെ വിലക്കിയിട്ടില്ല, പെരുമാറ്റം മൂലമുള്ള നിസ്സഹകരണം മാത്രമെന്ന് നിര്‍മാതാക്കള്‍

author-image
ഫിലിം ഡസ്ക്
New Update

ഷെയ്ന്‍ നിഗം വിവാദം ചൂടുപിടിക്കുമ്പോള്‍ പുതിയ പ്രസ്താവനയുമായി സിനിമാ നിര്‍മ്മാതാക്കള്‍. ഷെയ്‌നെ വിലക്കിയിട്ടില്ലെന്നും പെരുമാറ്റം മൂലമുള്ള നിസ്സഹകരണം മാത്രമാണ് ഉണ്ടായതെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം. രഞ്ജിത്ത് പറഞ്ഞു..

Advertisment

publive-image

അഭിനേതാക്കളുടെ സംഘടയായ 'അമ്മ' കൈമാറിയ ഷെയ്‌നിന്റെ കത്ത് ചര്‍ച്ചചെയ്യും. സിനിമ സെറ്റില്‍ വ്യാപകമാകുന്ന ലഹരി ഉപയോഗത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചതായും രഞ്ജിത്ത് പറഞ്ഞു.

ചലച്ചിത്ര മേഖലയിലെ പ്രശ്‌നം പരിഹരിക്കാന്‍ സമഗ്ര നിയമനിര്‍മാണം നടത്തുമെന്നും ഇതിന്റെ കരട് തയ്യാറായതായും മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ടും ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടും പരിഗണിക്കും. സെറ്റിലെ ലഹരി പ്രശ്‌നത്തില്‍ പരാതി കിട്ടിയാല്‍ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.

ഷെയിനിനെ പിന്തുണച്ച് താരസംഘടനയായ 'അമ്മ' സംഘടന നേരത്തെ രംഗത്തെത്തിയിരുന്നു. ഒരാളെ വിലക്കാന്‍ ആര്‍ക്കും അധികാരമില്ല. വിലക്ക് ഒന്നിനും പരിഹാരമല്ലെന്നും 'അമ്മ' സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. അതേസമയം, താരസംഘടനയില്‍ തന്നെ വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ടെന്ന് എക്‌സിക്യൂട്ടീവ് അംഗം ബാബുരാജിന്റെ പ്രസ്താവന സൂചിപ്പിക്കുന്നു.

പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കും. ഷെയ്‌നിന് വിലക്ക് എന്ന തീരുമാനം നിര്‍മ്മാതാക്കളുടെ വികാരമായി മാത്രമെ കാണാനാകൂ. ഷെയ്‌നുമായി സംസാരിച്ച ശേഷം ചര്‍ച്ചയ്ക്കായി വേദിയൊരുക്കുമെന്നും ഇടവേള ബാബു പറഞ്ഞിരുന്നു.

Advertisment