പാൻഡമിക്കിനെ തുടർന്ന് കുടിശ്ശിഖയായ വാടക ഗവൺമെന്റ് അടച്ചുവീട്ടും

New Update

കാലിഫോർണിയാ: കോവിഡ് 19 വ്യാപകമായതിനെ തുടർന്ന് സാമ്പത്തിക ദുരിതത്തിൽ കഴിയുന്നവർക്കു സന്തോഷവാർത്ത. താമസിക്കുന്ന അപ്പാർട്ടുമെന്റുകളിൽ വാടക അടക്കുവാൻ കഴിയാത്തവരുടെ കുടിശ്ശിഖ മുഴുവൻ അടച്ചു വീട്ടുമെന്ന് കാലിഫോർണിയ ഗവർണ്ണർ.

Advertisment

publive-image

വാടക ലഭിക്കാതെ ബുദ്ധിമുട്ടുന്ന ഉടമസ്ഥർക്കും വാടക അടയ്ക്കാൻ പ്രയാസപ്പെടുന്ന താമസക്കാർക്കും ഗവർണ്ണറുടെ പുതിയ തീരുമാനം ആശ്വാസം നൽകുന്നതാണ്.കാലിഫോർണിയായിലെ റന്റ് റിലീഫിനു വേണ്ടി അപേക്ഷിച്ച രണ്ട് ശതമാനത്തോളം പേർക്ക് ഇതിനകം തന്നെ വാടക കുടിശ്ശിഖ നൽകി കഴിഞ്ഞിട്ടുണ്ട്.

5.2 ബില്യൺ ഫെഡറൽ സഹായമാണ് വാടകക്കാരുടെ കുടിശ്ശിഖ അടയ്ക്കുന്നതിന് പാക്കേജായി ലഭിച്ചിരിക്കുന്നത്. ഇത്രയും സംഖ്യ ആവശ്യത്തിനു മതിയാകുമെന്നാണ് കണക്കുകൾ ഉദ്ധരിച്ചു ഗവർണ്ണറുടെ സീനിയർ ഉപദേഷ്ടാവ് ജെയ്‌സൺ എലിയറ്റ് പറയുന്നത്.

മെയ് 31 വരെ 490 മില്യൺ ഡോളർ ലഭിച്ചതിൽ ആകെ 32 മില്യൺ മാത്രമേ ഇതുവരെ ഉപയോഗിച്ചിട്ടുള്ളൂവെന്ന് എലിയറ്റ് അറിയിച്ചു.
ഇതിനകം ജൂൺ 30 വരെ കുടിയൊഴിപ്പിക്കലിന് ഗവൺമെന്റ് മൊറോട്ടോറിസം പ്രഖ്യാപിച്ചിട്ടുണ്ട്.

നിയമ സമാജികരുമായി ചർച്ച ചെയ്തു മൊറോട്ടോറിയം തിയ്യതി ദീർഘിപ്പിക്കുന്നതിന് ഗവൺമെന്റു ആലോചിച്ചിരുന്നുവെന്നും ഈ സമയത്തിനുള്ളിൽ അപേക്ഷകൾ പഠിച്ച് പരിഹാരം കണ്ടെത്തുവാൻ കഴിയുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

rent govt
Advertisment