Advertisment

കുവൈറ്റില്‍ സ്റ്റേറ്റ് പ്രോപ്പര്‍ട്ടിയുമായി കരാറുള്ളവരെ വാടകയില്‍ നിന്ന് ഒഴിവാക്കിയേക്കും; തീരുമാനം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍

New Update

കുവൈറ്റ് സിറ്റി: സ്റ്റേറ്റ് പ്രോപ്പര്‍ട്ടിയുമായി കരാറുള്ള വാടകക്കാരെ വാടകയില്‍ നിന്നോ യൂണിറ്റുകള്‍, പബ്ലിക് മാര്‍ക്കറ്റുകള്‍, താത്കാലികമായി നിര്‍ത്തിവച്ചിട്ടുള്ള മറ്റു പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കുള്ള ലൈസന്‍ ഫീസില്‍ നിന്നോ ഒഴിവാക്കാന്‍ ധനകാര്യ മന്ത്രാലയം തീരുമാനിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

Advertisment

publive-image

ഈ തീരുമാനം വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നും ഏപ്രില്‍ ഒന്ന് മുതലുള്ളതായിരിക്കും കണക്കാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഷാലെയ് (chalet), ഫാം കോണ്‍ട്രാക്ടുകള്‍ എന്നിവ ഒഴിവാക്കല്‍ തീരുമാനത്തില്‍ ഉള്‍പ്പെടുന്നില്ല.

അല്‍ മുബാറക്കിയ, അല്‍ മുനാക്ക്, അല്‍ കുവൈറ്റ്, അല്‍ ദാവ്‌ലിയ, അല്‍ മുത്തഹിദ തുടങ്ങിയ മാര്‍ക്കറ്റുകള്‍ക്കെല്ലാം ഒഴിവാക്കല്‍ തീരുമാനത്തിന്റെ ആനുകൂല്യം ലഭിക്കും.

ജാബര്‍ കള്‍ച്ചറല്‍ സെന്റര്‍, അല്‍ ഷഹീദ് ഗാര്‍ഡന്‍സ്, അമിരി ദിവാനുമായി ബന്ധപ്പെട്ട എല്ലാ സൈറ്റുകള്‍ എന്നിവയുള്‍പ്പെടെ വിവിധ സാംസ്‌കാരിക സെന്ററുകളിലെ വാടക യൂണിറ്റുകളിലുള്ള എല്ലാവരെയും വാടകയില്‍ നിന്ന് ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഒഴിവാക്കേണ്ടതില്‍ കൂടുതലും മാര്‍ക്കറ്റുകളും വാണിജ്യ സമുച്ചയങ്ങളുമായതിനാല്‍ സ്‌റ്റേറ്റ് പ്രോപ്പര്‍ട്ടി വാടക എഴുതി തള്ളാനുള്ള തീരുമാനം സാമ്പത്തിക ഉത്തേജനത്തിന് കാരണമാകുമെന്ന് അധികൃതര്‍ പറഞ്ഞു. വ്യാവസായിക മേഖലയില്‍ ഇത്തരം ഒഴിവുകള്‍ കൊണ്ടുവരുന്നതിനെ സംബന്ധിച്ച് പബ്ലിക് അതോറിറ്റി ഫോര്‍ ഇന്‍ഡസ്ട്രി പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.

ഷുവൈഖ്, അല്‍ റായ്, മിന അബ്ദുല്ല, അഹ്മദി, ഫഹാഹീല്‍, ഷാര്‍ഖ് എന്നിവിടങ്ങളിലെ വാടക കുറയ്ക്കണമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ ഇന്‍ഡസ്ട്രിയോട് മന്ത്രിസഭ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Advertisment