Advertisment

കെപിസിസിയ്ക്ക് 90 സെക്രട്ടറിമാര്‍, 80 അംഗ നിര്‍വ്വാഹക സമിതി, 4 പുതിയ ജനറല്‍ സെക്രട്ടറിമാര്‍കൂടി !  പുതിയ യുഡ‍ിഎഫ് കണ്‍വീനര്‍ക്കും ഒരു വൈസ് പ്രസിഡന്‍റിനും കൂടി സാധ്യത !  രണ്ടാം ഘട്ട പുനസംഘടനാ ലിസ്റ്റിന് അന്തിമ രൂപമായി. പ്രഖ്യാപനം ഉടന്‍ !

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ഡല്‍ഹി: കെപിസിസി പുനസംഘടനയുടെ രണ്ടാം ഘട്ടം പൂര്‍ത്തിയായി. പുതിയ ഭാരവാഹി ലിസ്റ്റ് ഇന്ന് രാത്രിയിലോ ഞായറാഴ്ചയോ പുറത്തിറക്കും.

90 സെക്രട്ടറിമാരും 80 അംഗ നിര്‍വ്വാഹക സമിതിയുമാണ് പുതിയതായി പ്രഖ്യാപിക്കുക. നിര്‍വ്വാഹക സമതി അംഗങ്ങളുടെ  എണ്ണം അവസാന മിനുക്കുപണിയില്‍ കൂടാനും സാധ്യതയുണ്ട്.

നേരത്തേ പ്രഖ്യാപിച്ച ജനറല്‍ സെക്രട്ടറിമാര്‍ക്കു പുറമെ 4 ജനറല്‍ സെക്രട്ടറിമാരേക്കൂടി പുതിയതായി ഉള്‍പ്പെടുത്തും. എറണാകുളത്തുനിന്നും വിജെ പൗലോസ്, മലപ്പുറത്തുനിന്നും മുഹമ്മദ് കുഞ്ഞി, തിരുവനന്തപുരത്തുനിന്നും വിജയന്‍ തോമസ് എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരായേക്കും.

കെവി തോമസ് വൈസ് പ്രസിഡന്‍റ് പദവിക്കായി രംഗത്തുണ്ട്. അക്കാര്യത്തില്‍ ഇതുവരെ അംഗീകാരം ആയിട്ടില്ല. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടര്‍ച്ചയായി പാളിച്ചകള്‍ ഉണ്ടായ സാഹചര്യത്തില്‍ ബെന്നി ബഹനാനെയും മാറ്റിയേക്കും.

അങ്ങനെയാണെങ്കില്‍ കെവി തോമസിനെയോ എംഎം ഹസ്സനെയോ കണ്‍വീനറായി പരിഗണിച്ചേക്കും.

കെ എസ് യു മുന്‍ അധ്യക്ഷന്‍ വിഎസ് ജോയ് അടക്കമുള്ള പ്രമുഖര്‍ സെക്രട്ടറിമാരുടെ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. പുതിയ എഐസിസി പുനസംഘടനയോടെ മുകുള്‍ വാസ്നിക് കേരളത്തിന്‍റെ ചുമതല ഒഴിയുന്ന സാഹചര്യത്തിലാണ് പുനസംഘടന വേഗത്തിലാക്കാന്‍ തീരുമാനിച്ചത്. പുനസംഘടനാ ലിസ്റ്റിന് അംഗീകാരം നേടിയ ശേഷമേ മുകുള്‍ വാസ്നിക് ചുമതല ഒഴിവാകൂ.

 

kpcc
Advertisment