Advertisment

ദോഹയില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യവെ ശുചിമുറിയില്‍ കയറിയ മലയാളി സിഗരറ്റ് വലിച്ചു ;കോക്പിറ്റില്‍ ഫയര്‍ അലാം മുഴങ്ങി ; യുവാവിനെ അറസ്റ്റ് ചെയ്തു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദോഹ : വിമാന യാത്രയ്ക്കിടെ ഒന്നു പുകയ്ക്കണമെന്ന് തോന്നിയ മലയാളി യുവാവ് അറസ്റ്റില്‍ . ആരും കാണാതെ ശുചിമുറിയില്‍ കയറി സിഗരറ്റ് വലിച്ചെങ്കിലും അലാം ചതിക്കുകയായിരുന്നു. ദോഹയില്‍ നിന്നും മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം.

Advertisment

publive-image

ദോഹയിൽ ഡ്രൈവറായ കൊല്ലം സ്വദേശി ജെറോം ജെസ്സി (23)യെയാണ് മുംബൈയിൽ ഞായറാഴ്ച പുലർച്ചെ 5.30ന് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.

തിരുവനന്തപുരത്തേക്കു പോകാൻ ഇയാൾ മറ്റൊരു വിമാനത്തിൽ ടിക്കറ്റെടുത്തിരുന്നു. ദോഹയിൽ നിന്നു മുംബൈയിലേയ്ക്കുള്ള ഇൻഡിഗോ വിമാനത്തിൽ കയറിയ ജെറോം രാത്രി 2.30നും മൂന്നിനും ഇടയ്ക്ക് ശുചിമുറിയിൽ പോയി സിഗരറ്റ് കത്തിച്ചതോടെ, കോക്പിറ്റിൽ ഫയർ അലാം മുഴങ്ങി.

പുകവലിച്ചെന്ന വാദം ജെറോം നിഷേധിച്ചെങ്കിലും ശുചിമുറിയിൽ പുക നിറഞ്ഞിരുന്നതായി വിമാന കമ്പനി അധികൃതർ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. 15,000 രൂപ ഉറപ്പിലാണ് ജാമ്യം നൽകിയത്. 3 മാസം വരെ ശിക്ഷ ലഭിക്കുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

kuwait qatar qatar latest
Advertisment