Advertisment

സംവരണ അട്ടിമറിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് കാലിക്കറ്റ് സർവകലാശാലയിലേക്ക് മാർച്ച്‌ നടത്തി

New Update

തേഞ്ഞിപ്പാലം : മുന്നൊക്ക സംവരണം നിലവിലെ സംവരണ വിഭാഗങ്ങളുടെ യാതൊരു ആനുകൂല്യങ്ങളും കുറക്കുകയില്ല എന്ന മുഖ്യമന്ത്രി പിണറായിയുടെയും ഇടതു സിന്തിക്കെറ്റിന്റെയും പ്രഖ്യാപനം വെറും പ്രഹസനമായി തുടരുന്നുവെന്ന് ഫ്രറ്റെണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി സനൽ കുമാർ.

Advertisment

publive-image

കാലിക്കറ്റ്‌ സർവകലാശാലയിലെ പി എച് ഡി പ്രവേശനത്തിലെ ഭീകരമായ സംവരണ അട്ടിമറിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘടിപ്പിച്ച കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി മാർച്ച്‌ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലിക്കറ്റ് സർവകലാശാലയിൽ അധ്യാപക-ഉദ്യോഗാർഥി നിയമനങ്ങളിൽ അരങ്ങേറുന്നത് സവർണാധിപത്യമാണെന്നതിന്റെ അവസാനത്തെ തെളിവാണ് പി എച്ച് ഡി പ്രവേശനത്തിൽ 10% മുന്നാക്ക സംവരണം നൽകാൻ എസ് ടി വിഭാഗത്തിലെ 2.5% സംവരണം വെട്ടിക്കുറച്ചത്. അതി ഭീകരമായ സംവരണ കൊള്ളയും സവർണ ദാസ്യവും ആണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഇടത് സിൻഡിക്കേറ്റ് തുടരുന്നത്.ഇതിനെതിരെ ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങളുമായി ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മുന്നോട്ട് പോവുമെന്നും അദ്ദേഹം പറഞ്ഞു.

യൂണിവേഴ്സിറ്റി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച്‌ യൂണിവേഴ്സിറ്റി പ്രധാന കാവടത്തിനു മുമ്പായി ദേശീയപാതയിൽ തേഞ്ഞിപ്പലം സി ഐ അഷ്‌റഫ്‌ സാർ ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു.കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി കൺവീനവർ ഹാദി ഹസ്സൻ മാർച്ചിന് അധ്യക്ഷത വഹിച്ചു.അനസ് ഫൈസൽ, അസ്ബൽ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

reservation issue
Advertisment