Advertisment

സംവരണം അട്ടിമറിക്കുന്നത് ക്രിമിനൽകുറ്റം: രമേശ് ചെന്നിത്തല

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട്: ഭരണഘടന സാമൂഹ്യനീതിക്കുവേണ്ടി വിഭാവനം ചെയ്ത സംവരണ തത്വം അട്ടിമറിക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പിൻവാതിൽ നിയമനങ്ങളിലും സംവരണ അട്ടിമറിയിലും പ്രതിഷേധിച്ച് കെപിസിസി ഒബിസി ഡിപ്പാർട്ട്മെൻറ് സംസ്ഥാന ചെയർമാൻ അഡ്വ.സുമേഷ് അച്യുതൻ ആരംഭിച്ച 48 മണിക്കൂർ നിരാഹാര സമരം ഓൺലൈനിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

Advertisment

 

publive-image

പിണറായി സർക്കാർ പി എസ് സി യേയും എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിനെയും നോക്കുകുത്തിയാക്കി തകൃതിയായി പിൻവാതിൽ നിയമനങ്ങൾ നടത്തുകയാണ്. കെഎസ്ഇബിയിൽ മാത്രം പതിനായിരത്തിലധികം നിയമനങ്ങളാണ് നാലു വർഷത്തിനിടെ നടത്തിയിട്ടുള്ളത്. കിഫ്ബിയിൽ ദിവസ വേതനം 10,000 - രൂപ നൽകി കരാറടിസ്ഥാനത്തിൽ നിരവധി പേരെ നിയമിച്ചു. എസ്.എഫ്.ഐ. നേതാക്കളുടെ കോപ്പിയടി മൂലം കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിലൂടെ സിവിൽ പോലീസ് ലിസ്റ്റിൽ ഉണ്ടായിരുന്ന നിരവധി ഉദ്യോഗാർഥികളുടെ ജീവിതമാണ് ഇരുളടഞ്ഞത്.

പിൻവാതിൽ നിയമനങ്ങളും സംവരണ അട്ടിമറിയും മുഖമുദ്രയാക്കിയ പിണറായി സർക്കാർ ഭരണഘടന വിരുദ്ധ പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എ.വി.സജീവ് അധ്യക്ഷതവഹിച്ചു. ശനിയാഴ്ച രാവിലെ 10 ന് ആരംഭിച്ച 48 മണിക്കൂർ നിരാഹാര സമരത്തിൻ്റെസമാപന പരിപാടി ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിക്കും.

പി കെ കുഞ്ഞാലിക്കുട്ടി എം പി രാജ് മോഹൻ ഉണ്ണിത്താൻഎം.പി അടൂർ പ്രകാശ് എം.പി ടി.എൻ പ്രതാപൻ എം.പി എംഎൽഎമാരായ വി.എസ് ശിവകുമാർ ,ഐ.സി ബാലകൃഷ്ണൻ,അൻവർ സാദത്ത് ടി.ജെ വിനോദ് ,വി .പി സജീന്ദ്രൻ എൽദോസ് കുന്നപ്പള്ളി, ഡി സി സി പ്രസിഡണ്ടുമാരായ ഹക്കീംകുന്നേൽ, വി.വിപ്രകാശ് തുടങ്ങിയവർ സമരത്തെ അഭിവാദ്യം ചെയ്തു.

സംസ്ഥാന ജന.സെക്രട്ടറി ബാബു നാസർസ്വാഗതവും, രാജേഷ് സഹദേവൻ നന്ദിയും പറഞ്ഞു. സമ്പൂർണ്ണമായി കോവിഡ് പ്രോട്ടോകോൾ പാലിക്കുന്ന ഉപവാസമരത്തിൻ്റെ ഉദ്ഘാടന - സമാപന പരിപാടികൾ മുഴുവനായും ഓൺലൈനിലാണ് ഉപവാസ പന്തലിലേക്ക് നേതാക്കന്മമാരോ പ്രവർത്തകരോ വരുന്നില്ല മുഴുവനായും ഓൺലൈ നിൽ 48 മണിക്കൂർ നീണ്ടു നിൽക്കുന്ന സമര പരിപാടിആദ്യമായാണ് നടക്കുന്നത്.

reservation issue
Advertisment